---
title: "തിരുവപ്പന തിറമഹോത്സവം; കല്ലുനിര ചേലത്തോട് ക്ഷേത്ര ഉത്സവം തുടങ്ങി, ഇന്ന് പ്രധാന തിറകൾ"
english_title: "The Kallunira Chelathodu temple festival has begun"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351294/the-kallunira-chelathodu-temple-festival-has-begun"
published_at: "2026-04-03T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf5bde9b287_nada6.jpg"
keywords: []
---

# തിരുവപ്പന തിറമഹോത്സവം; കല്ലുനിര ചേലത്തോട് ക്ഷേത്ര ഉത്സവം തുടങ്ങി, ഇന്ന് പ്രധാന തിറകൾ

> **Lead Summary:** **വളയം:[ **കല്ലുനിര ചേലത്തോട് ചമതക്കീഴിൽ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ തിരുവപ്പന തിറ മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കമായി. ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്നലെ കലശം, ദൈവത്തെ മലയിറക്കൽ കർമ്മം, അന്നദാനം എന്നിവ നടന്നു.

## Article Content

**വളയം:[ **കല്ലുനിര ചേലത്തോട് ചമതക്കീഴിൽ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ തിരുവപ്പന തിറ മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കമായി. ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്നലെ കലശം, ദൈവത്തെ മലയിറക്കൽ കർമ്മം, അന്നദാനം എന്നിവ നടന്നു.

വൈകുന്നേരത്തോടെ നടന്ന താലപ്പൊലി ഘോഷയാത്രയും മുത്തപ്പൻ, ഭഗവതി, ഗുളികൻ വെള്ളാട്ടുകളും പൂക്കലശം വരവും ഉത്സവത്തിന് മാറ്റുകൂട്ടി. ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഗുളികൻ തിറ, തിരുവപ്പന, ഭഗവതി തിറ, ഗുരുതി തർപ്പണം എന്നീ പ്രധാന ചടങ്ങുകൾ നടക്കും.

തുടർന്ന് ഏപ്രിൽ 12-ന് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് പ്രതിഷ്ഠാദിന കർമ്മങ്ങൾ നടക്കുക.

പ്രദേശത്തെ നിരവധി ഭക്തജനങ്ങളാണ് ഉത്സവ ചടങ്ങുകളിൽ പങ്കുചേരാനായി ക്ഷേത്രമുറ്റത്ത് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351294/the-kallunira-chelathodu-temple-festival-has-begun)