---
title: "ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം "
english_title: "Police, all-party meeting decide to avoid littering in towns and strictly enforce code of conduct"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351537/police-all-party-meeting-decide-to-avoid-littering-in-towns-and-strictly-enforce-code-of-conduct"
published_at: "2026-04-04T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0dec13eea2_SDTESR.jpg"
keywords: []
---

# ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം 

> **Lead Summary:**  നാദാപുരം: **[**നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും എസ്.എച്ച്.ഒ മാരുടെയും യോഗം ചേർന്നു. നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടിൽപാലം പോലീസ് സ്റ്റേഷൻ പരിധികളിൽ പരസ്യപ്രചരണം അവസാനിക്കുന്ന ദിവസം ടൗണുകൾ കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കുന്നതിനും കൊട്ടിക്കലാശം വാർഡ് തലത്തിൽ മാത്രം നടത്തുന്നതിനും തീരുമാനിച്ചു.

## Article Content

 നാദാപുരം: **[**നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും എസ്.എച്ച്.ഒ മാരുടെയും യോഗം ചേർന്നു. നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടിൽപാലം പോലീസ് സ്റ്റേഷൻ പരിധികളിൽ പരസ്യപ്രചരണം അവസാനിക്കുന്ന ദിവസം ടൗണുകൾ കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കുന്നതിനും കൊട്ടിക്കലാശം വാർഡ് തലത്തിൽ മാത്രം നടത്തുന്നതിനും തീരുമാനിച്ചു.

യോഗത്തിൽ നാദാപുരം ഡിവൈഎസ്പി കെ ജി പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ എം.അനിൽ , കെ.ഷാജു , എം.പി ഷാജി , മഹേഷ് കെ നായർ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി പി ചാത്തു, വി വി മുഹമ്മദലി, അഡ്വ.എ സജീവൻ ,പി സുരേഷ് ബാബു,വത്സരാജ് മണലാട്ട്, എം പി ജാഫർ മാസ്റ്റർ,വി.പി കുഞ്ഞികൃഷ്ണൻ, കരിമ്പിൽ ദിവാകരൻ, പി പി അശോകൻ, കെജി ലത്തീഫ് എന്നിവർ പങ്കെടുത്തു.

പ്രചരണ വാഹനങ്ങളിൽ ഡിജെ മ്യൂസിക് പോലുള്ളവ ഉപയോഗിച്ചാലും മുൻകൂർ അനുവാദം ഇല്ലാത്ത വാഹനങ്ങളിൽ പ്രചരണം നടത്തിയാലും കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ് എന്നും ഡിവൈഎസ്പി യോഗത്തിൽ അറിയിച്ചു. വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന് 100 മീറ്റർ പരിധിക്കുള്ളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും വോട്ട് ക്യാൻവാസ് ചെയ്യുന്നതും വാഹനങ്ങൾ പ്രവേശിക്കുന്നതും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്നും ഉള്ള തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കർശനമായി പാലിക്കണമെന്നും ഡിവൈഎസ്പി നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351537/police-all-party-meeting-decide-to-avoid-littering-in-towns-and-strictly-enforce-code-of-conduct)