---
title: "ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു"
english_title: "Take the lead in ensuring the victory of Left Front candidates - KCEU"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351593/take-the-lead-in-ensuring-the-victory-of-left-front-candidates-kceu"
published_at: "2026-04-04T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d129379c2db_sasi.jpg"
keywords: []
---

# ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു

> **Lead Summary:** **നാദാപുരം: ** കേരളത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്നും, അതിനായ് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നാദാപുരം ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: ** കേരളത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്നും, അതിനായ് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നാദാപുരം ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു.

എടച്ചേരി കമ്യൂണിറ്റി ഹാളിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിഎം.കെ ശശി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി.കെ പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. ടി.പി രഞ്ജിത്ത്, വി രാജീവ്, പ്രമോദ് ദശരഥ , കെ.പി രാജീവൻ ,ടി.പി സനൂപ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351593/take-the-lead-in-ensuring-the-victory-of-left-front-candidates-kceu)