---
title: "നാളെ കല്ലാച്ചിയിൽ ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക"
english_title: "Tomorrow in Kallachi; Training to prepare dishes from small grains, register today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351600/tomorrow-in-kallachi-training-to-prepare-dishes-from-small-grains-register-today"
published_at: "2026-04-04T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d13e59dfb10_rajesh.jpg"
keywords: []
---

# നാളെ കല്ലാച്ചിയിൽ ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക

> **Lead Summary:** നാദാപുരം: ജൈവോൽപ്പന്ന വിതരണ രംഗത്ത് ഏഴു വർഷത്തെ വിശ്വസ്തതയുമായി വടകരയിൽ പ്രവർത്തിക്കുന്ന 7ven Days Organics-ന്റെ രണ്ടാമത് ശാഖ കല്ലാച്ചിയിൽ പ്രവർത്തനമാരംഭിച്ചു. പത്മശ്രീ ചെറുവയൽ രാമനാണ് പുതിയ ശാഖയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

## Article Content

നാദാപുരം: ജൈവോൽപ്പന്ന വിതരണ രംഗത്ത് ഏഴു വർഷത്തെ വിശ്വസ്തതയുമായി വടകരയിൽ പ്രവർത്തിക്കുന്ന 7ven Days Organics-ന്റെ രണ്ടാമത് ശാഖ കല്ലാച്ചിയിൽ പ്രവർത്തനമാരംഭിച്ചു. പത്മശ്രീ ചെറുവയൽ രാമനാണ് പുതിയ ശാഖയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

പുതിയ ചുവടുവെപ്പിന്റെ ഭാഗമായി, ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിൽ ചെറുധാന്യങ്ങൾക്കുള്ള പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ ഏപ്രിൽ 5 (നാളെ) രാവിലെ 10:30-ന് കല്ലാച്ചിയിൽ പ്രത്യേക 'മില്ലെറ്റ് ഡേ' പരിശീലന ക്ലാസും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് മാത്രമായിരിക്കും ഈ ക്ലാസ്സിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. നസീറ ഒലക്കര (പൊന്നാനി ), അശ്വതി വയലോട്ട് (വയൽ ഓർഗാനിക്സ് പേരാമ്പ്ര) എന്നിവരാണ് മില്ലെറ്റ് പാചകം പരിചയപ്പെടുത്തുന്നത് .

പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ മില്ലെറ്റുകൾക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മില്ലെറ്റുകളുടെയും അവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും വിപുലമായ ശേഖരം 7ven Days-ൽ ലഭ്യമാണ്.

ഇതിനു പുറമെ ജൈവ പച്ചക്കറികൾ, പഴങ്ങൾ, പലവ്യഞ്ജനങ്ങൾ, ജൈവ എണ്ണകൾ, ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ഹോം ഡെലിവറി സൗകര്യവും സ്ഥാപനം നൽകുന്നുണ്ട്.

രജിസ്റ്റർ ചെയ്യാനുള്ള നമ്പർ : **7902 700777 , ****കല്ലാച്ചി: 7902 700777, ****വടകര: 7592 937777**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351600/tomorrow-in-kallachi-training-to-prepare-dishes-from-small-grains-register-today)