---
title: "വിജയം ഉറപ്പാക്കാൻ; അഡ്വ. പി. വസന്തത്തിന് പിന്തുണയുമായി പ്രവാസികൾ, നാദാപുരത്ത് കുടുംബസംഗമം സംഘടിപ്പിച്ചു"
english_title: "Expatriates support Adv. P. Vasantha"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351667/expatriates-support-adv-p-vasantha"
published_at: "2026-04-05T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d2024b0526c_nada3.jpg"
keywords: []
---

# വിജയം ഉറപ്പാക്കാൻ; അഡ്വ. പി. വസന്തത്തിന് പിന്തുണയുമായി പ്രവാസികൾ, നാദാപുരത്ത് കുടുംബസംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ ** നാദാപുരം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി സജീവമായി രംഗത്തിറങ്ങാൻ പ്രവാസി സമൂഹം തീരുമാനിച്ചു.

## Article Content

**നാദാപുരം:[ ** നാദാപുരം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി സജീവമായി രംഗത്തിറങ്ങാൻ പ്രവാസി സമൂഹം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി കേരള പ്രവാസി സംഘം നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ ഉറപ്പാക്കുന്നതിനായി നടന്ന പരിപാടി പ്രവാസി സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി പി. അശോകൻ ഉദ്ഘാടനം ചെയ്തു.

ടി. ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. രാഗേഷ് മുഖ്യപ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351667/expatriates-support-adv-p-vasantha)