---
title: "പുറമേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ വികൃതമാക്കി; പാറക്കൽ അബ്ദുല്ലയുടെ ബോർഡിൽ അശ്ലീല ചിത്രം"
english_title: "Parakkal Abdullah's campaign boards were defaced in the outskirts."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351672/parakkal-abdullahs-campaign-boards-were-defaced-in-the-outskirts"
published_at: "2026-04-05T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d20a0577c81_nada5.jpg"
keywords: []
---

# പുറമേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ വികൃതമാക്കി; പാറക്കൽ അബ്ദുല്ലയുടെ ബോർഡിൽ അശ്ലീല ചിത്രം

> **Lead Summary:** **പുറമേരി: [ **കുറ്റ്യാടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ലയുടെ പ്രചാരണ ബോർഡുകൾ അശ്ലീല ചിത്രങ്ങൾ പതിച്ച് വികൃതമാക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം.

## Article Content

**പുറമേരി: [ **കുറ്റ്യാടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ലയുടെ പ്രചാരണ ബോർഡുകൾ അശ്ലീല ചിത്രങ്ങൾ പതിച്ച് വികൃതമാക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം.

പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ വിളയാട്ടേരി മുക്ക്, കോമത്ത് മുക്ക് എന്നിവിടങ്ങളിലെ ബോർഡുകളാണ് സാമൂഹികവിരുദ്ധർ ഇത്തരത്തിൽ നശിപ്പിച്ചത്. തികച്ചും സദാചാരവിരുദ്ധവും നിന്ദ്യവുമായ ഈ നീചപ്രവൃത്തിക്കെതിരെ യുഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ശക്തമായ ഭാഷയിൽ പ്രതിഷേധിച്ചു.

ജനാധിപത്യപരമായ പ്രചാരണ രീതികളെ അട്ടിമറിക്കുന്ന ഇത്തരം നികൃഷ്ടമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ വി.എം. ചന്ദ്രനും കൺവീനർ കെ.ടി. അബ്ദുറഹിമാനും ആവശ്യപ്പെട്ടു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് റൂറൽ എസ്പി ടി. ഫറാസ്, അഡീഷണൽ എസ്പി സജീഷ് വാഴാളപ്പിൽ, നാദാപുരം ഡിവൈഎസ്പി പ്രവീൺ കുമാർ, സിഐ എം. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351672/parakkal-abdullahs-campaign-boards-were-defaced-in-the-outskirts)