---
title: "അരൂരിലും പരിസരങ്ങളിലും വാഴക്കുല മോഷണം വ്യാപകം; കർഷകർ പരാതിയുമായി രംഗത്ത്"
english_title: "Banana theft is widespread in Aroor and surrounding areas."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351694/banana-theft-is-widespread-in-aroor-and-surrounding-areas"
published_at: "2026-04-05T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d226474b604_nada9.jpg"
keywords: []
---

# അരൂരിലും പരിസരങ്ങളിലും വാഴക്കുല മോഷണം വ്യാപകം; കർഷകർ പരാതിയുമായി രംഗത്ത്

> **Lead Summary:** **അരൂർ: [** പെരുമുണ്ടശ്ശേരി ഭാഗങ്ങളിൽ വിളവെടുപ്പിന് പാകമായ വാഴക്കുലകൾ വ്യാപകമായി മോഷണം പോകുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. രാത്രികാലങ്ങളിലെ ഇരുട്ടിന്റെ മറപറ്റിയാണ് മോഷ്ടാക്കൾ കൃഷിയിടങ്ങളിൽ കയറി കവർച്ച നടത്തുന്നത്.

## Article Content

**അരൂർ: [** പെരുമുണ്ടശ്ശേരി ഭാഗങ്ങളിൽ വിളവെടുപ്പിന് പാകമായ വാഴക്കുലകൾ വ്യാപകമായി മോഷണം പോകുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. രാത്രികാലങ്ങളിലെ ഇരുട്ടിന്റെ മറപറ്റിയാണ് മോഷ്ടാക്കൾ കൃഷിയിടങ്ങളിൽ കയറി കവർച്ച നടത്തുന്നത്.

അമ്പലപറമ്പത്ത് നാണു, കേളോത്ത് ഗംഗാധരൻ, കൊയിലോത്ത് കണ്ടി താഴക്കുനി കുഞ്ഞിരാമൻ, കേളോത്ത് രാജൻ എന്നിവരുടെ തോട്ടങ്ങളിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ കുലകൾ മോഷണം പോയത്.

വലിയ സാമ്പത്തിക നഷ്ടമാണ് ഈ കർഷകർക്ക് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ കർഷകർ നാദാപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351694/banana-theft-is-widespread-in-aroor-and-surrounding-areas)