---
title: "പ്രവാസിക്കരുത്ത്; യുദ്ധഭീതിയും ടിക്കറ്റ് നിരക്കും തോറ്റു; വോട്ട് ചെയ്യാൻ പ്രവാസികൾ നാട്ടിലേക്ക് എത്തിതുടങ്ങി "
english_title: "Expatriates have started arriving home to vote"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351825/expatriates-have-started-arriving-home-to-vote"
published_at: "2026-04-06T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d35931d339c_nada8.jpg"
keywords: []
---

# പ്രവാസിക്കരുത്ത്; യുദ്ധഭീതിയും ടിക്കറ്റ് നിരക്കും തോറ്റു; വോട്ട് ചെയ്യാൻ പ്രവാസികൾ നാട്ടിലേക്ക് എത്തിതുടങ്ങി 

> **Lead Summary:** **നാദാപുരം: [** ടിക്കറ്റ് നിരക്കിലെ വർധനയും പശ്ചിമേഷ്യയിലെ യുദ്ധഭീഷണിയും വകവെക്കാതെ പ്രവാസി വോട്ടർമാർ നാടിന്റെ വോട്ടെടുപ്പ് ആവേശത്തിലേക്ക് എത്തിത്തുടങ്ങി. ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി, യുഎഇ കെഎംസിസി തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തകരായ പ്രവാസികളാണ് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ ഒഴുകിയെത്തുന്നത്.

## Article Content

**നാദാപുരം: [** ടിക്കറ്റ് നിരക്കിലെ വർധനയും പശ്ചിമേഷ്യയിലെ യുദ്ധഭീഷണിയും വകവെക്കാതെ പ്രവാസി വോട്ടർമാർ നാടിന്റെ വോട്ടെടുപ്പ് ആവേശത്തിലേക്ക് എത്തിത്തുടങ്ങി. ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി, യുഎഇ കെഎംസിസി തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തകരായ പ്രവാസികളാണ് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ ഒഴുകിയെത്തുന്നത്.

യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിലും വലിയ പ്രതിസന്ധികളെ മറികടന്നാണ് പലരും നാട്ടിലെത്തുന്നത്. യുഎഇയിൽ നിന്ന് കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ വ്യാപകമായി റദ്ദാക്കപ്പെട്ടത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.

ഇതിനെത്തുടർന്ന് ചെന്നൈ, ബെംഗളൂരു, മംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിലിറങ്ങി അവിടെ നിന്ന് കരമാർഗ്ഗവും മറ്റും യാത്ര ചെയ്താണ് മിക്കവരും സ്വന്തം നാട്ടിലേക്ക് വോട്ട് രേഖപ്പെടുത്താൻ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351825/expatriates-have-started-arriving-home-to-vote)