---
title: "അനുസ്മരണം; നാദാപുരം മുൻ എംഎൽഎ കെ.ടി. കണാരന്റെ 21-ാം ചരമവാർഷികം ആചരിച്ചു"
english_title: "Former MLA K.T. Kanaran's 21st death anniversary observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351830/former-mla-kt-kanarans-21st-death-anniversary-observed"
published_at: "2026-04-06T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d35be6ae257_nada9.jpg"
keywords: []
---

# അനുസ്മരണം; നാദാപുരം മുൻ എംഎൽഎ കെ.ടി. കണാരന്റെ 21-ാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **നാദാപുരം:[ **പ്രമുഖ സിപിഐ നേതാവും നാദാപുരം മുൻ എംഎൽഎയുമായിരുന്ന കെ.ടി. കണാരന്റെ 21-ാമത് ചരമവാർഷികം വിപുലമായ പരിപാടികളോടെ മൊകേരിയിൽ ആചരിച്ചു.

## Article Content

**നാദാപുരം:[ **പ്രമുഖ സിപിഐ നേതാവും നാദാപുരം മുൻ എംഎൽഎയുമായിരുന്ന കെ.ടി. കണാരന്റെ 21-ാമത് ചരമവാർഷികം വിപുലമായ പരിപാടികളോടെ മൊകേരിയിൽ ആചരിച്ചു.

അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് നിർവഹിച്ചു. പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ നാദാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തം ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ പങ്കെടുത്തു.

കെ.കെ. മോഹൻദാസ്, അഡ്വ. കെ.പി. ബിനൂപ്, റീന സുരേഷ്, ടി. സുരേന്ദ്രൻ, കെ.പി. നാണു, സി. രാജീവൻ, എം.പി. കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു. ചരമവാർഷികത്തോടനുബന്ധിച്ച് ഭൂപേഷ് മന്ദിരത്തിൽ വി.പി. നാണു പതാക ഉയർത്തി.

തുടർന്ന് മൊകേരി അങ്ങാടിയിൽ നടന്ന പ്രകടനത്തിന് ടി.പി. രാജീവൻ, കെ.ടി. സ്മിതോഷ്, പി. ലിപിൻ, പി. ഷർമിള എന്നിവർ നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351830/former-mla-kt-kanarans-21st-death-anniversary-observed)