---
title: "കുയ്‌തേരി അക്രമം; പരാജയഭീതിയിൽ യുഡിഎഫ് അക്രമം അഴിച്ചുവിടുന്നു -എൽഡിഎഫ്"
english_title: "Kuytheri violence UDF unleashes violence due to fear of defeat - LDF"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351914/kuytheri-violence-udf-unleashes-violence-due-to-fear-of-defeat-ldf"
published_at: "2026-04-06T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3b175ea29e_attack.jpg"
keywords: []
---

# കുയ്‌തേരി അക്രമം; പരാജയഭീതിയിൽ യുഡിഎഫ് അക്രമം അഴിച്ചുവിടുന്നു -എൽഡിഎഫ്

> **Lead Summary:** **നാദാപുരം :[** നിയമ സഭ തെരഞ്ഞെടുപ്പ് പരാജയഭീതിയിൽ മുസ്ലിം ലീഗും യുഡിഎഫും എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിടുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി നിയോജകമണ്ഡലം സെക്രട്ടറി ഇ കെ വിജയൻ എംഎൽഎയും ,തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻ്റ് എ മോഹൻദാസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

## Article Content

**നാദാപുരം :[** നിയമ സഭ തെരഞ്ഞെടുപ്പ് പരാജയഭീതിയിൽ മുസ്ലിം ലീഗും യുഡിഎഫും എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിടുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി നിയോജകമണ്ഡലം സെക്രട്ടറി ഇ കെ വിജയൻ എംഎൽഎയും ,തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻ്റ് എ മോഹൻദാസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

സമാധാനപരമായി വീടുകളിൽ വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടയിലാണ് സിപിഐഎം വാണിമേൽ ലോക്കൽ കമ്മിറ്റി അംഗം കെ അജേഷ്,  ഡിവൈഎഫ്ഐ മേഖലാ ട്രഷർ അമൽ ശേഖർ (28), എന്നിവർക്ക് നേരെക്രൂരമായ അക്രമം നടന്നത്. വർഷങ്ങളായി സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് സമാധാനം തകർത്താണ് ബോധപൂർവ്വമായാ അക്രമങ്ങൾ ഉണ്ടാക്കിയത്.

യുഡിഎഫ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് അക്രമം അരങ്ങേറിയത്. തെരഞ്ഞെടുപ്പ് വേളയിൽ അക്രമം അഴിച്ചുവിടാനാണ് യുഡിഎഫ് നീക്കം.സമാധാന അന്തരീക്ഷം തകർക്കുന്ന ദുഷ്ട ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണം. അക്രമികൾക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351914/kuytheri-violence-udf-unleashes-violence-due-to-fear-of-defeat-ldf)