---
title: "നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന റാലി"
english_title: "A vibrant youth rally in Nadapuram heralds the victory of the Left."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351936/a-vibrant-youth-rally-in-nadapuram-heralds-the-victory-of-the-left"
published_at: "2026-04-06T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3ddc29f377_ldfi.jpg"
keywords: []
---

# നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന റാലി

> **Lead Summary:** **നാദാപുരം : **വർണ്ണ പൊലിമയ്ക്കും ചടുലതാളത്തിനുമൊത്ത് യുവത വിജയ നൃത്തം ചവിട്ടി. ആവേശക്കൊടി വാനോളം ഉയർത്തി നാദാപുരത്തിൻ്റെ യൗവ്വനം നിറഞ്ഞാടി.

## Article Content

**നാദാപുരം : **വർണ്ണ പൊലിമയ്ക്കും ചടുലതാളത്തിനുമൊത്ത് യുവത വിജയ നൃത്തം ചവിട്ടി. ആവേശക്കൊടി വാനോളം ഉയർത്തി നാദാപുരത്തിൻ്റെ യൗവ്വനം നിറഞ്ഞാടി.

> "നാദാപുരത്തിൻ്റെ യുവത്വം ഇടതിനൊപ്പം" ,"അഡ്വ പി വസന്തത്തെ വിജയിപ്പിക്കുക", എന്ന മുദ്രാവാക്യങ്ങളുയർത്തി എൽഡിവൈഎഫ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഉജ്ജ്വല യുവജന റാലി സംഘടിപ്പിച്ചു. കല്ലാച്ചി പട്ടണത്തെ ഇളക്കിമറിച്ച ഡിജെ മ്യൂസിക്കിന്റെ അകമ്പടിയോടുകൂടിയാണ് യുവജന റാലി.

അഡ്വ പി വസന്തവും റാലിയിൽ അണിനിരന്നു. മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ നിന്നായി നൂറുകണക്കിന് യുവതി യുവാക്കളാണ് യുവജന റാലിയിൽ പങ്കാളികളായത്. കല്ലാച്ചി സിപിഐഎം ഓഫീസ് പരിസരത്തിൽ നിന്നും ആരംഭിച്ച റാലി നാദാപുരത്ത് സമാപിച്ചു.എൽഡി വൈഎഫ് നേതാക്കളായ അഡ്വ പി രാഹുൽരാജ്,എ കെ ബിജിത്ത്, ലീനിഷ് അരുവിക്കര അബ്ദുള വളയം , അസ്ല്ലo വടക്കയിൽ , വൈശാഖ് കല്ലാച്ചി, കെ രജീഷ് , കെ വി ലിജിന , കെ പി അശ്വനി ,  എന്നിവർ റാലിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351936/a-vibrant-youth-rally-in-nadapuram-heralds-the-victory-of-the-left)