---
title: " വിജയ തുടർച്ച; ആവേശത്തിരയിളക്കി അഡ്വ പി വസന്തത്തിൻ്റെ റോഡ് ഷോ"
english_title: "Success continues; Adv P Vasantha's road show stirs excitement"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/352114/success-continues-adv-p-vasanthas-road-show-stirs-excitement"
published_at: "2026-04-07T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d51a0155cae_VASANTHAM.jpg"
keywords: []
---

#  വിജയ തുടർച്ച; ആവേശത്തിരയിളക്കി അഡ്വ പി വസന്തത്തിൻ്റെ റോഡ് ഷോ

> **Lead Summary:** **നാദാപുരം : ** തെരഞ്ഞെടുപ്പിന്റെ ആവേശക്കൊടിമുടിയേറി എൽഡിഎഫ് സ്ഥാനാർഥി അഡ്വ പി വസന്തത്തിന്റെ റോഡ് ഷോ. രാവിലെ പത്ത് മണിയോടെ ചേലക്കാട് നിന്നാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ റോഡ് ഷോ ആരംഭിച്ചത്.

## Article Content

**നാദാപുരം : ** തെരഞ്ഞെടുപ്പിന്റെ ആവേശക്കൊടിമുടിയേറി എൽഡിഎഫ് സ്ഥാനാർഥി അഡ്വ പി വസന്തത്തിന്റെ റോഡ് ഷോ. രാവിലെ പത്ത് മണിയോടെ ചേലക്കാട് നിന്നാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ റോഡ് ഷോ ആരംഭിച്ചത്.

മണ്ഡലത്തിന്റെ 10 പഞ്ചായത്തുകളിലും വിവിധ കേന്ദ്രങ്ങളിലൂടെ സ്ഥാനാർഥി ഉജ്ജ്വലമായ സ്വീകരണം ഏറ്റുവാങ്ങിയാണ് റോഡ് ഷോ കടന്നുപോയത്. കല്ലാച്ചി, നാദാപുരം , കോടഞ്ചേരി , തലായി, എടച്ചേരി, നോർത്ത് , കച്ചേരി, ഇരിങ്ങന്നൂർ, തൂണേരി , പാറക്കടവ് ഉമ്മത്തൂർ, ചെക്യാട്, വളയം , കുറുവന്തേരി, കല്ലുനിര ,നിരവ് ,ചുഴലി , നെടുംപറമ്പ് , പുതുക്കയം, പരപ്പുപാറ , ഭൂമി വാതുക്കൽ, ചേല മുക്ക്, താഴെ നരിപ്പറ്റ, കക്കുഴി പീടിക നമ്പ്യത്താൻകുണ്ട്, തിനൂർ,ആനക്കുഴി,കൈവേലി, വള്ളിത്തറ , കണയംകോട്, കായക്കൊടി, തള്ളിക്കര, കല്ലു നിര ,(മുണ്ട കുറ്റി ), മരുതോങ്കര , മുള്ളൻകുന്ന്, പശുക്കടവ്,കുണ്ടുതോട്, ചീത്തപ്പാട് , ചാത്തൻ ങ്കോട്ടു നട എന്നിവിടങ്ങളിൽ റോഡ് ഷോവിനു ശേഷം തൊട്ടിൽപ്പാലം ടൗണിൽ സമാപിച്ചു.

സമാപന പൊതുയോഗത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക,സിപിഐ ജില്ലാ സെക്രട്ടറി ഗവാസ്,ഇ കെ വിജയൻ എംഎൽഎ ,സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് ,പിജി ജോർജ് ,ബോബി മൂക്കംതോട്ടം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/352114/success-continues-adv-p-vasanthas-road-show-stirs-excitement)