---
title: "നിശബ്ദ പ്രചാരണം; കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഗൃഹസമ്പർക്ക പരിപാടി ശ്രദ്ധേയമായി"
english_title: "K.M. Abhijith's home-based outreach program, which was held as part of his election campaign, was notable."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/352390/km-abhijiths-home-based-outreach-program-which-was-held-as-part-of-his-election-campaign-was-notable"
published_at: "2026-04-09T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d731a9d7796_nada1.jpg"
keywords: []
---

# നിശബ്ദ പ്രചാരണം; കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഗൃഹസമ്പർക്ക പരിപാടി ശ്രദ്ധേയമായി

> **Lead Summary:** **നാദാപുരം: [** യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആവേശകരമായ ഗൃഹസമ്പർക്ക പരിപാടി ശ്രദ്ധേയമായി.

## Article Content

**നാദാപുരം: [** യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആവേശകരമായ ഗൃഹസമ്പർക്ക പരിപാടി ശ്രദ്ധേയമായി.

ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങളിൽ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും സജീവമായി പങ്കെടുത്തു. ഓരോ പ്രദേശങ്ങളിലും പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പ്രവർത്തകർ വോട്ടർമാരെ നേരിൽ കണ്ടത്.

ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിൽ നടന്ന സന്ദർശനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും യു.ഡി.എഫ് ജില്ലാ കൺവീനറുമായ അഹമ്മദ് പുന്നക്കൽ നേതൃത്വം നൽകി. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി.കെ. ജമീല, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. സുമിത ടീച്ചർ, ഗ്രാമപഞ്ചായത്ത് മെമ്പർ ആത്തിക മുഹമ്മദ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

തൂണേരിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്ററുടെ നേതൃത്വത്തിലാണ് വോട്ടഭ്യർത്ഥന നടന്നത്. നാദാപുരം, വാണിമേൽ മേഖലകളിലും വൻ ജനപങ്കാളിത്തത്തോടെയാണ് ഗൃഹസമ്പർക്കം പൂർത്തിയാക്കിയത്.

നാദാപുരത്ത് പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഖില മരിയാട്ട് എന്നിവർ നേതൃത്വം നൽകിയപ്പോൾ, വാണിമേലിൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.സി. ഹസീന, വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് സൈനബ കുണ്ടിൽ, മുൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഫാത്തിമ കണ്ടിയിൽ, വാർഡ് മെമ്പർ എം.കെ. ശോഭ, ബ്ലോക്ക് മെമ്പർ ബെനില സത്യൻ എന്നിവർ പ്രചാരണ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/352390/km-abhijiths-home-based-outreach-program-which-was-held-as-part-of-his-election-campaign-was-notable)