---
title: "പ്രതീക്ഷയോടെ; നാദാപുരത്ത് മൂന്ന് സ്ഥാനാർത്ഥികളും വോട്ട് രേഖപ്പെടുത്തി, വിജയപ്രതീക്ഷയിൽ മുന്നണികൾ"
english_title: "Candidates also cast their votes in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/352396/candidates-also-cast-their-votes-in-nadapuram"
published_at: "2026-04-09T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d737d07138a_nada2.jpg"
keywords: []
---

# പ്രതീക്ഷയോടെ; നാദാപുരത്ത് മൂന്ന് സ്ഥാനാർത്ഥികളും വോട്ട് രേഖപ്പെടുത്തി, വിജയപ്രതീക്ഷയിൽ മുന്നണികൾ

> **Lead Summary:** **നാദാപുരം:[ ** നാദാപുരം നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി. പ്രധാന മുന്നണികളുടെ മൂന്ന് സ്ഥാനാർത്ഥികളും വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ അവരവരുടെ പോളിംഗ് സ്റ്റേഷനുകളിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു.

## Article Content

**നാദാപുരം:[ ** നാദാപുരം നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി. പ്രധാന മുന്നണികളുടെ മൂന്ന് സ്ഥാനാർത്ഥികളും വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ അവരവരുടെ പോളിംഗ് സ്റ്റേഷനുകളിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു.

യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് എരമംഗലം എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലെ 138-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തം മൊകേരി എൽപി സ്കൂളിലെ 97-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

എൻഡിഎ സ്ഥാനാർത്ഥി സി.പി. വിപിൻ ചന്ദ്രൻ കോതോട് ഗവ. എൽപി സ്കൂളിലെ 172-ാം നമ്പർ ബൂത്തിലാണ് തന്റെ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത ശേഷം വിജയപ്രതീക്ഷ പങ്കുവെച്ച സ്ഥാനാർത്ഥികൾ മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സന്ദർശിക്കാനായി തിരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/352396/candidates-also-cast-their-votes-in-nadapuram)