---
title: "വോട്ടിങ് യന്ത്രം വില്ലനായി; വാണിമേലിൽ വോട്ടെടുപ്പ് തുടങ്ങാൻ വൈകി, വോട്ടർമാർ ക്യൂവിൽ"
english_title: "Voting in Vani Mela delayed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/352401/voting-in-vani-mela-delayed"
published_at: "2026-04-09T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d73e0a7ff7a_nada3.jpg"
keywords: []
---

# വോട്ടിങ് യന്ത്രം വില്ലനായി; വാണിമേലിൽ വോട്ടെടുപ്പ് തുടങ്ങാൻ വൈകി, വോട്ടർമാർ ക്യൂവിൽ

> **Lead Summary:** **വാണിമേൽ: [** വാണിമേൽ പഞ്ചായത്തിലെ ക്രസന്റ് ഹൈസ്കൂളിൽ സജ്ജീകരിച്ച 112-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായത് പോളിംഗ് നടപടികൾ വൈകാൻ കാരണമായി.

## Article Content

**വാണിമേൽ: [** വാണിമേൽ പഞ്ചായത്തിലെ ക്രസന്റ് ഹൈസ്കൂളിൽ സജ്ജീകരിച്ച 112-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായത് പോളിംഗ് നടപടികൾ വൈകാൻ കാരണമായി.

വനിതകൾ മാത്രം പോളിംഗ് ഉദ്യോഗസ്ഥരായ എത്തിയ ഈ ബൂത്തിൽ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. മോക് പോളിങ് സമയത്ത് തന്നെ യന്ത്രത്തിന് ചെറിയ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും പിന്നീട് അത് പരിഹരിച്ചിരുന്നു.

എന്നാൽ കൃത്യം ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കാൻ ശ്രമിച്ചതോടെ യന്ത്രം വീണ്ടും പണിമുടക്കുകയായിരുന്നു. ഇതോടെ വോട്ട് രേഖപ്പെടുത്താൻ എത്തിയവർ ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നു. യന്ത്രത്തിന്റെ തകരാർ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ വേഗത്തിലാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/352401/voting-in-vani-mela-delayed)