---
title: "വൻ സുരക്ഷ; നാദാപുരത്ത് പ്രശ്‌നബാധിത ബൂത്തുകളിൽ പ്രത്യേക നിരീക്ഷണം, കടകൾക്ക് നിയന്ത്രണം"
english_title: "Special monitoring at problem-prone booths in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/352411/special-monitoring-at-problem-prone-booths-in-nadapuram"
published_at: "2026-04-09T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7455c40083_nada5.jpg"
keywords: []
---

# വൻ സുരക്ഷ; നാദാപുരത്ത് പ്രശ്‌നബാധിത ബൂത്തുകളിൽ പ്രത്യേക നിരീക്ഷണം, കടകൾക്ക് നിയന്ത്രണം

> **Lead Summary:** **നാദാപുരം: [ **തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി നാദാപുരം മേഖലയിൽ പോലീസ് സുരക്ഷാ വലയം ശക്തമാക്കി. കേന്ദ്രസേന, ദ്രുതകർമ സേന, കേരള പോലീസിന്റെ വിവിധ വിഭാഗങ്ങൾ എന്നിവരെ വിന്യസിച്ചുകൊണ്ട് അതീവ ജാഗ്രതയാണ് പുലർത്തുന്നത്.

## Article Content

**നാദാപുരം: [ **തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി നാദാപുരം മേഖലയിൽ പോലീസ് സുരക്ഷാ വലയം ശക്തമാക്കി. കേന്ദ്രസേന, ദ്രുതകർമ സേന, കേരള പോലീസിന്റെ വിവിധ വിഭാഗങ്ങൾ എന്നിവരെ വിന്യസിച്ചുകൊണ്ട് അതീവ ജാഗ്രതയാണ് പുലർത്തുന്നത്.

മണ്ഡലത്തിലെ 41 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന 98 പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്രസേനയുടെ നേരിട്ടുള്ള കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രദേശം നിശ്ചിത ഇടവേളകളിൽ നിരീക്ഷിക്കാൻ പ്രത്യേക പട്രോളിംഗ് സംവിധാനവും സജ്ജമാണ്.

ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം മണ്ഡലത്തിൽ നിരോധനാജ്ഞ നിലവിലുണ്ട്. ബൂത്തുകളുടെ 100 മീറ്റർ ചുറ്റളവിൽ കടകൾ തുറക്കാൻ അനുവദിക്കില്ലെന്നും സമാധാന അന്തരീക്ഷം തകർക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ആറ് ബൂത്തുകളിൽ കേന്ദ്രസേനയുടെ നേതൃത്വത്തിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അഡീഷണൽ എസ്‌ഐമാരുടെ നേതൃത്വത്തിലുള്ള സംഘം പ്രശ്‌നബാധിത മേഖലകളിൽ നിരന്തരമായ നിരീക്ഷണം തുടരും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/352411/special-monitoring-at-problem-prone-booths-in-nadapuram)