---
title: "വോട്ടവകാശം നിഷേധിച്ചു; നാദാപുരത്ത് വോട്ട് ചെയ്യാനെത്തിയ പ്രവാസിയെ തിരിച്ചയച്ചു"
english_title: "An expatriate who came to vote in Nadapuram was sent back."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/352472/an-expatriate-who-came-to-vote-in-nadapuram-was-sent-back"
published_at: "2026-04-09T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7737ed2c54_nada6.jpg"
keywords: []
---

# വോട്ടവകാശം നിഷേധിച്ചു; നാദാപുരത്ത് വോട്ട് ചെയ്യാനെത്തിയ പ്രവാസിയെ തിരിച്ചയച്ചു

> **Lead Summary:** **നാദാപുരം: [** കുമ്മങ്കോട് സൗത്ത് എം എൽ പി സ്കൂ‌ളിലെ 239-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പ്രവാസിയെ തിരിച്ചയച്ചത് പ്രതിഷേധത്തിന് ഇടയാക്കി. ദീർഘകാലം വിദേശത്തായിരുന്ന ചെറിയ തറോൽ ഉസ്മാനാണ് വോട്ടവകാശം നിഷേധിക്കപ്പെട്ടത്.

## Article Content

**നാദാപുരം: [** കുമ്മങ്കോട് സൗത്ത് എം എൽ പി സ്കൂ‌ളിലെ 239-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പ്രവാസിയെ തിരിച്ചയച്ചത് പ്രതിഷേധത്തിന് ഇടയാക്കി. ദീർഘകാലം വിദേശത്തായിരുന്ന ചെറിയ തറോൽ ഉസ്മാനാണ് വോട്ടവകാശം നിഷേധിക്കപ്പെട്ടത്.

വോട്ട് രേഖപ്പെടുത്താനായി അദ്ദേഹം ഹാജരാക്കിയ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിസൈഡിംഗ് ഓഫീസർ ഉസ്മാനെ തടഞ്ഞത്. പാസ്‌പോർട്ട് പുതുക്കാതെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ.

വോട്ട് ചെയ്യണമെന്നുണ്ടെങ്കിൽ ഓൺലൈനായി പാസ്‌പോർട്ട് പുതുക്കിയ രേഖ ഹാജരാക്കാനാണ് ഉസ്മാന് നൽകിയ നിർദേശം. എന്നാൽ വോട്ടർ പട്ടികയിൽ പേരുണ്ടായിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വോട്ടവകാശം നിഷേധിച്ചതിനെതിരെ ഉസ്മാൻ പരാതി ഉന്നയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/352472/an-expatriate-who-came-to-vote-in-nadapuram-was-sent-back)