---
title: "യാത്രയയപ്പു സമ്മേളനവും ഇശൽവിരുന്നും നാളെ"
english_title: "Farewell party and farewell party tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/352711/farewell-party-and-farewell-party-tomorrow"
published_at: "2026-04-10T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8ebc69c261_mla.jpg"
keywords: []
---

# യാത്രയയപ്പു സമ്മേളനവും ഇശൽവിരുന്നും നാളെ

> **Lead Summary:** നാദാപുരം: മൂന്ന് പതിറ്റാണ്ടുകാലം നാദാപുരം മേഖലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകിയ പേരോട് എം ഐഎം ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനധ്യാപകൻ കെ അബ്ദുൽ ജലീൽ അധ്യാപകരായ സുലൈഖ എൻ കെ, കുഞ്ഞബ്ദുള്ള കെ എന്നിവർക്ക് സ്കൂൾ മാനേജ്‌മെന്റും, സ്റ്റാഫും, പിടിഎയും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകുന്നു.

## Article Content

നാദാപുരം: മൂന്ന് പതിറ്റാണ്ടുകാലം നാദാപുരം മേഖലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകിയ പേരോട് എം ഐഎം ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനധ്യാപകൻ കെ അബ്ദുൽ ജലീൽ അധ്യാപകരായ സുലൈഖ എൻ കെ, കുഞ്ഞബ്ദുള്ള കെ എന്നിവർക്ക് സ്കൂൾ മാനേജ്‌മെന്റും, സ്റ്റാഫും, പിടിഎയും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകുന്നു.

ഇ ടി മുഹമ്മദ്‌ ബഷീർ എം പി , ഇ കെ വിജയൻ എം എൽ എ, ഡോ : എം കെ മുനീർ എം എൽ എ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എന്നിവർ പങ്കെടുക്കും. സുറുമി വയനാട്, ജ്യോസ്‌ന മഞ്ചേരി &ടീം അവതരിപ്പിക്കുന്ന ഇശൽ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

പരിപാടി ശനിയാഴ്ച വൈകുന്നേരം 3:30 ന് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നതാണെന്ന് സ്കൂൾ മാനേജർ പി ബി കുഞ്ഞമ്മദ് ഹാജി,പിടിഎ പ്രസിഡണ്ട്‌ മുഹമ്മദ്‌ പുറമേരി, പ്രിൻസിപ്പൽ രഞ്ജിത്ത്, ഹെഡ്മാസ്റ്റർ ഹാരിസ് പാണാറത്ത്, സംഘാടക സമിതി കൺവീനർ അബ്ദുൽ ഹമീദ് സി എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/352711/farewell-party-and-farewell-party-tomorrow)