---
title: "അക്രമം; പുതുക്കയത്ത് യു ഡി എഫ് പ്രതിഷേധ സംഗമം"
english_title: "Violence; UDF protest meeting in Puthukayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/352733/violence-udf-protest-meeting-in-puthukayam"
published_at: "2026-04-10T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d911e8ad50b_UDF.jpg"
keywords: []
---

# അക്രമം; പുതുക്കയത്ത് യു ഡി എഫ് പ്രതിഷേധ സംഗമം

> **Lead Summary:** **വാണിമേൽ: **പോളിംഗ് കഴിഞ്ഞ ഉടനെ നെടുംപറമ്പ് ബൂത്തിൽ യു ഡി എഫ് ബൂത്ത് ഏജന്റായി പ്രവർത്തിച്ച ജിജിന സുരേഷിനെയും വാണിമേൽ പഞ്ചായത്ത് യുഡിഎഫ് കൺവീനർ എൻ കെ മുത്തലിബിനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പുതുക്കയത്തിൽ യു ഡി എഫ് പ്രതിഷേധ സംഗമം നടത്തി.

## Article Content

**വാണിമേൽ: **പോളിംഗ് കഴിഞ്ഞ ഉടനെ നെടുംപറമ്പ് ബൂത്തിൽ യു ഡി എഫ് ബൂത്ത് ഏജന്റായി പ്രവർത്തിച്ച ജിജിന സുരേഷിനെയും വാണിമേൽ പഞ്ചായത്ത് യുഡിഎഫ് കൺവീനർ എൻ കെ മുത്തലിബിനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പുതുക്കയത്തിൽ യു ഡി എഫ് പ്രതിഷേധ സംഗമം നടത്തി.

നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗളത്ത് സംഗമം ഉദ്ഘാടനം ചെയ്തു. നാട്ടിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ശക്തികൾ ആരായാലും അവരെ നിലക്കുനിർത്താൻ പോലീസ് തയ്യാറാകണമെന്ന് ബംഗളത്ത് പറഞ്ഞു.

പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ വി കെ മൂസ മാസ്റ്റർ അധ്യക്ഷനായി. നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ മോഹനൻ പാറക്കടവ്, മുസ്ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗം എൻ കെ മൂസ മാസ്റ്റർ, കളത്തിൽ കുഞ്ഞാലി മാസ്റ്റർ, എം കെ അഷ്റഫ് രവീഷ് വളയം, ചീക്കപ്പുറത്ത് മൊയ്തു ഹാജി, സി പി സി ആലിക്കുട്ടി, അഷ്റഫ് കൊറ്റാല, യു കെ അഷറഫ്, സി വി മൊയ്തീൻ ഹാജി, ഡോൺ കെ തോമസ്, യൂനുസ് മുളിവയൽ, ജംഷീദ് വെള്ളിയോട്, എം കെ നൗഷാദ്, എം പി ഷംസുദ്ദീൻ, അജ്മൽ തെങ്ങലക്കണ്ടി സംസാരിച്ചു. കെ ബാലകൃഷ്ണൻ സ്വാഗതവും ഷെബി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/352733/violence-udf-protest-meeting-in-puthukayam)