---
title: "സ്വർണ്ണ സങ്കൽപ്പങ്ങൾക്ക് ഇനി പുതിയ റേഞ്ച് : AJ Zarin Gold  & Diamond ഉദ്ഘാടനം ഇന്ന്"
english_title: "Zarin Gold & Diamond inauguration today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/352766/zarin-gold-diamond-inauguration-today"
published_at: "2026-04-11T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9c974c1f5c_nada1.jpg"
keywords: []
---

# സ്വർണ്ണ സങ്കൽപ്പങ്ങൾക്ക് ഇനി പുതിയ റേഞ്ച് : AJ Zarin Gold  & Diamond ഉദ്ഘാടനം ഇന്ന്

> **Lead Summary:** **നാദാപുരം: [** സ്വർണ്ണാഭരണ വിപണന രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള എ ജെ ഗോൾഡ് ആൻ്റ് ഡയമണ്ടിൻ്റെ പുതിയ സംരംഭമായ ZARIN Gold & Diamond ഉദ്ഘാടനം ഇന്ന്.

## Article Content

**നാദാപുരം: [** സ്വർണ്ണാഭരണ വിപണന രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള എ ജെ ഗോൾഡ് ആൻ്റ് ഡയമണ്ടിൻ്റെ പുതിയ സംരംഭമായ ZARIN Gold & Diamond ഉദ്ഘാടനം ഇന്ന്.

പാണക്കാട് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. ഷാഫി പറമ്പിൽ എംപി , ഇ കെ വിജയൻ എം എൽ എ , ബിസിനസ്സ് ലീഡർ ഷിപ്പ് കോച്ച് ഡോ: അബ്ദുൾ സലാം ഒമർ എന്നിവർ മുഖ്യാതിഥികളായെത്തും.

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാം കുനി, വൈസ് പ്രസിഡണ്ട് കെ എം രഘുനാഥ്,വാർഡ് മെമ്പർ അമ്പാസ് കണേക്കൽ, തൂണേരി ബ്ലോക്ക് മെമ്പർ സൂപ്പി നരിക്കാട്ടേരി, മർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട് ഇക്ബാൽ, പാർക്കോ ഗ്രൂപ്പ് ചെയർമാൻ പിപി അബൂബക്കർ, കെപി ഗ്രൂപ്പ് എംഡി കെപി മുഹമ്മദ് , വ്യാപാരി വ്യവസായ ഏകോപന സമിതി നാദാപുരം യൂണിറ്റ് പ്രസിഡണ്ട് ദിനേശൻ എന്നിവർ പങ്കെടുക്കും.

മലബാറിൻ്റെ പ്രിയ ഗായകർ സജ്ല സലീം, സജ്ലി സലീം, സലീൽ എന്നിവർ നയിക്കുന്ന സലീം ഫാമിലി ഷോ അരങ്ങേറും. പുതിയ കാലത്തിൻ്റെ ട്രൻ്റും അപ്ഡേഷനും ഫാഷനും, പ്രീമിയം ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ ഏറ്റവും ലേറ്റസ്റ്റ് കലക്ഷനുമായാണ് Zarin Gold & Diamond നാദാപുരത്ത് ഒരുങ്ങുന്നത്.

സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% ഡിസ്‌കൗണ്ട് , ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയൻ 40% ഡിസ്‌കൗണ്ട് എന്നിവ ഏപ്രിൽ മാസത്തെ ഓഫുകളാണ്. ഉദ്ഘാടന ദിവസം പർച്ചേസ് ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഓരോ മണിക്കൂറിലും സ്വർണ്ണ മോതിരങ്ങൾ സമ്മാനമായി ലഭിക്കും.

മെയ് 30 വരെ പർച്ചേസ് ചെയുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഡയമണ്ട് നെക്ലേസ് സമ്മാനമായി ലഭിക്കും. ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നവരിൽ ( രാവിലെ 9.30 മുതൽ ഉച്ച 12.30 വരെ) തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 5 സ്വർണ്ണ മോതിരങ്ങൾ ലഭിക്കും. നാദാപുരം ടി ഐ എം സ്കൾ റോഡിന് സമീപത്താണ് Zarin Gold & Diamond അണിഞൊരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/352766/zarin-gold-diamond-inauguration-today)