---
title: "ചേലക്കാട് ജുമാ മസ്ജിദിൽ അബ് വാബ് ശിൽപശാല സംഘടിപ്പിച്ചു"
english_title: "Ab Waab workshop organized at Chelakkad Juma Masjid"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/352835/ab-waab-workshop-organized-at-chelakkad-juma-masjid"
published_at: "2026-04-11T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9fc274a2e2_NADA4.jpg"
keywords: []
---

# ചേലക്കാട് ജുമാ മസ്ജിദിൽ അബ് വാബ് ശിൽപശാല സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [** സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പരിഷ്‌കരിച്ച പാഠ്യപദ്ധതിയെ ആസ്പദമാക്കി സംഘടിപ്പിച്ച 'അബ് വാബ്' ശിൽപശാലയുടെ കുറ്റ്യാടി മേഖലാതല ഉദ്ഘാടനം ചേലക്കാട് ജുമാ മസ്ജിദിൽ നടന്നു.

## Article Content

**നാദാപുരം: [** സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പരിഷ്‌കരിച്ച പാഠ്യപദ്ധതിയെ ആസ്പദമാക്കി സംഘടിപ്പിച്ച 'അബ് വാബ്' ശിൽപശാലയുടെ കുറ്റ്യാടി മേഖലാതല ഉദ്ഘാടനം ചേലക്കാട് ജുമാ മസ്ജിദിൽ നടന്നു.

അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പരിഷ്‌കരിച്ച പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ശിൽപശാല മുഫത്തിശ് ഹംസ ദാരിമി ഉദ്ഘാടനം ചെയ്തു. ക്യൂ.ആർ കോഡ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പഠനരംഗത്ത് വിദ്യാഭ്യാസ ബോർഡ് നടപ്പിലാക്കിയ മാറ്റങ്ങൾ അധ്യാപകർ കൃത്യമായി ഉൾക്കൊള്ളണമെന്നും, കാലാനുസൃതമായ ഈ പരിഷ്‌കരണങ്ങളിലൂടെ അധ്യാപന രംഗം കൂടുതൽ സജീവമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മേഖലാ സെക്രട്ടറി മുഈനുദ്ദിൻ നിസാമി അധ്യക്ഷത വഹിച്ച ചടങ്ങിൽ റെയ്ഞ്ച് സെക്രട്ടറി സിറാജുദ്ദീൻ മൗലവി സ്വാഗതമാശംസിച്ചു. മുദരിബ് അബ്ദുൽ മാജിദ് ഫൈസി ക്ലാസുകൾക്ക് നേതൃത്വം നൽകി. സിദ്ദീഖ് ഫൈസി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, നൗഫൽ മുസ് ലിയാർ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/352835/ab-waab-workshop-organized-at-chelakkad-juma-masjid)