---
title: "നാദാപുരത്ത് മൂന്ന് മരണം:  പുഴയിൽ കുളിക്കാനിറങ്ങിയ മകളെ  രക്ഷിക്കുന്നതിനിടയിൽ നാദാപുരത്ത് മാതാപിതാക്കളടക്കം മൂന്ന് പേർ  മുങ്ങി മരിച്ചു "
english_title: "Student and parents drown in Nadapuram river"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/352895/student-and-parents-drown-in-nadapuram-river"
published_at: "2026-04-11T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da2ee732fcf_ok.jpg"
keywords: []
---

# നാദാപുരത്ത് മൂന്ന് മരണം:  പുഴയിൽ കുളിക്കാനിറങ്ങിയ മകളെ  രക്ഷിക്കുന്നതിനിടയിൽ നാദാപുരത്ത് മാതാപിതാക്കളടക്കം മൂന്ന് പേർ  മുങ്ങി മരിച്ചു 

> **Lead Summary:** നാദാപുരത്തിനടുത്ത് ചെക്യാട് വേവത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനിയെ രക്ഷിക്കുന്നതിനിടയിൽ മാതാപിതാക്കളും കുട്ടിയും അടക്കം മൂന്ന് പേർ മുങ്ങി മരിച്ചു.

## Article Content

നാദാപുരത്തിനടുത്ത് ചെക്യാട് വേവത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനിയെ രക്ഷിക്കുന്നതിനിടയിൽ മാതാപിതാക്കളും കുട്ടിയും അടക്കം മൂന്ന് പേർ മുങ്ങി മരിച്ചു.

ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം . മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത് .

നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല . മൂന്ന് മൃതദേങ്ങളും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് . ഇ കെ വിജയൻ എം എൽ എയും മാറ്റ് ജനപ്രതിനിധികളും സംഭവ സ്ഥലത്തുണ്ട് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/352895/student-and-parents-drown-in-nadapuram-river)