---
title: "പാറക്കടവിൽ വിറകുപുരയ്ക്ക് തീപിടിച്ചു; അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം"
english_title: "Fire breaks out at firewood shed near Parakkadavu town"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/352921/fire-breaks-out-at-firewood-shed-near-parakkadavu-town-new"
published_at: "2026-04-11T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da676653dd9_fire.jpg"
keywords: []
---

# പാറക്കടവിൽ വിറകുപുരയ്ക്ക് തീപിടിച്ചു; അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

> **Lead Summary:** **നാദാപുരം : **പാറക്കടവ് ടൗണിനടുത്ത് വീടിനോട് ചേർന്ന വിറക് പുരക്ക് തീപിടിച്ചു . പഴയങ്ങാടി വീട്ടിൽ അബ്ദുള്ളയുടെ വീടിനോട് ചേർന്ന വിറകുപുരയ്ക്കാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തീപിടിച്ചത്. 

## Article Content

**നാദാപുരം : **പാറക്കടവ് ടൗണിനടുത്ത് വീടിനോട് ചേർന്ന വിറക് പുരക്ക് തീപിടിച്ചു . പഴയങ്ങാടി വീട്ടിൽ അബ്ദുള്ളയുടെ വീടിനോട് ചേർന്ന വിറകുപുരയ്ക്കാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തീപിടിച്ചത്. 

വിറകുപുരയിൽ നിന്ന് പടർന്ന തീ നിമിഷങ്ങൾക്കകം ആളിപ്പടർന്നത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് നാദാപുരത്തുനിന്ന് എത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയുടെ കഠിനശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാനായത്.

രണ്ട് മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിൽ തീ വീട്ടിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞതിനാൽ വലിയ നാശനഷ്ടങ്ങൾ ഒഴിവായി. നാദാപുരം സ്റ്റേഷൻ ഓഫീസർ എസ്. വരുണിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർമാരായ മുഹമ്മദ് സാനിജ്, കെ. രവീന്ദ്രൻ, ഫയർ ഓഫീസർമാരായ കെ. ഷാഗിൽ, കെ.ആർ. സുനിൽ കുമാർ, ആർ. ജിഷ്ണു, കെ.കെ. അഭിനന്ദ്, പി. പ്രജീഷ്, കെ.പി. ഷാംജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/352921/fire-breaks-out-at-firewood-shed-near-parakkadavu-town-new)