---
title: "ദുരന്തമുഖത്തും; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം; സ്മാർട്ട് ഫോൺ തട്ടിപ്പറിച്ചു"
english_title: "Even in the face of disaster; Attempted assault on journalists; Smartphone snatched"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/352925/even-in-the-face-of-disaster-attempted-assault-on-journalists-smartphone-snatched-new"
published_at: "2026-04-11T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da6e95b11b7_attack.jpg"
keywords: []
---

# ദുരന്തമുഖത്തും; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം; സ്മാർട്ട് ഫോൺ തട്ടിപ്പറിച്ചു

> **Lead Summary:** **നാദാപുരം : **പുളിയാവിലെ ദുരന്ത മരണത്തിൻ്റെ വാർത്ത റിപ്പോർട്ട് ചെയ്യാൻ താലൂക്ക് ആശുപത്രിയിൽ എത്തിയ മാധ്യമപ്രവർത്തകന് നേരെ കൈയ്യേറ്റ ശ്രമം.

## Article Content

**നാദാപുരം : **പുളിയാവിലെ ദുരന്ത മരണത്തിൻ്റെ വാർത്ത റിപ്പോർട്ട് ചെയ്യാൻ താലൂക്ക് ആശുപത്രിയിൽ എത്തിയ മാധ്യമപ്രവർത്തകന് നേരെ കൈയ്യേറ്റ ശ്രമം.

സംഭവം റിപ്പോട്ട് ചെയ്യാൻ എത്തിയ മാധ്യമം പത്രത്തിൻ്റെ നാദാപുരം ലേഖകൻ ടി.വി. മമ്മുവിനെയാണ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് . പുളിയാവിൽ നിന്നെത്തിയ യുവാവിൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ് ലേഖകൻ്റെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്.

തുടർന്ന് നാദാപുരം പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരും ഇടപെട്ടതോടെയാണ് അക്രമിക്കാൻ ശ്രമിച്ചവർ പിൻമാറിയത്.  സംഭവത്തിൽ നാദാപുരം പ്രസ്സ് ക്ലബ് ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി.

കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ല പ്രസിഡൻ്റ് എം.കെ. അഷ്റഫ് , വൈസ് പ്രസിഡൻ്റ് കെ.കെ ശ്രീജിത് . കേരള ജേർണലിസ്റ്റ് യൂനിയൻ ജില്ല കമ്മിറ്റി അംഗം സജീവൻ വളയം,പ്രസ് ക്ലബ് സെക്രട്ടറി സി.രാഗേഷ്, ഇസ്മായിൽ വാണിമേൽ മുഹമ്മദലി തിനൂർ തുടങ്ങിയവർ സംസാരിച്ചു.

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/352925/even-in-the-face-of-disaster-attempted-assault-on-journalists-smartphone-snatched-new)