---
title: "തനിച്ചായി ഹംന ഫാത്തിമ; അലറിക്കരഞ്ഞ് ഓടി വിളിച്ചിട്ടും പൊന്നുമ്മയും ഉപ്പയും കൺമുന്നിൽ നിന്ന് പോയി മറഞ്ഞു"
english_title: "Daughter Hamna Fathima drowns in Nadapuram river, parents' death details unknown"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/352937/daughter-hamna-fathima-drowns-in-nadapuram-river-parents-death-details-unknown-new-"
published_at: "2026-04-11T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da88d4a3fa9_nadapuram_death.jpg"
keywords: []
---

# തനിച്ചായി ഹംന ഫാത്തിമ; അലറിക്കരഞ്ഞ് ഓടി വിളിച്ചിട്ടും പൊന്നുമ്മയും ഉപ്പയും കൺമുന്നിൽ നിന്ന് പോയി മറഞ്ഞു

> **Lead Summary:** **നാദാപുരം : **നാദാപുരം വേവത്തെ ഒരു പ്രവാസി കുടുംബമായാ അരീകുണ്ടിൽ വീട്ടിൽ ആഹ്ലാദം നിറഞ്ഞ നാളുകളായിരുന്നു ഇന്ന് ഉച്ചവരെ .

## Article Content

**നാദാപുരം : **നാദാപുരം വേവത്തെ ഒരു പ്രവാസി കുടുംബമായാ അരീകുണ്ടിൽ വീട്ടിൽ ആഹ്ലാദം നിറഞ്ഞ നാളുകളായിരുന്നു ഇന്ന് ഉച്ചവരെ .

സഹോദരങ്ങളും അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും മുത്തശ്ശിയുമായി സന്തോഷം നിറഞ്ഞ വീട് . ഇതിനിടയിൽ പ്രവാസിയായ ഹനീഫ കഴിഞ്ഞ ദിവസം നാട്ടിലെത്തിയതും കുടുംബത്തിൽ ഒരു കുഞ്ഞ് പിറക്കാൻ പോകുന്നതും ഇവരുടെ സന്തോഷം ഇരട്ടിപ്പിച്ചു . ഇസ്സ മറിയത്തിന്റെ ഉമ്മ പൂർണ്ണ ഗർഭിണിയാണ്. നാളെ ആശുപത്രിയിൽ പോകാൻ ഇരിക്കുന്നതിനിടെയാണ് ദുരന്തം കുടുംബത്തെ തേടിയെത്തിയത്. 

ക്ഷണിക്കാതെ എത്തിയ ദുരന്തം കുടുംബത്തിന്റെ സന്തോഷം എന്നെന്നേക്കുമായി കെടുത്തി . സുഹാദ പുഴയിൽ തുണി അലക്കാൻ പോയപ്പോൾ മകൾ ഹംന ഫാത്തിമയും ഭർതൃ സഹോദരന്റെ മകൾ ഇസ്സ മറിയം(8)യും ഭർതൃ സഹോദരിയുടെ മകൻ ഷയാനും ഒപ്പം കൂടി .

കുട്ടികൾ പുഴയോരത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇസ്സ പാലത്തിനടുത്തെ ചെറിയ വെള്ളക്കെട്ടിലേക്ക് നടന്നുനീങ്ങിയത് . കൺചിമ്മി തുറക്കുമുൻപേ കുട്ടി വെള്ളത്തിനടിയിലെ ചളിയിൽ പൂണ്ടു .

പൊന്നുമോളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സുഹാദയും മുങ്ങി താഴുന്നത് കണ്ടതോടെ കരയിൽ നിന്ന മറ്റു രണ്ട് കുഞ്ഞുങ്ങൾ അലറി വിളിച്ച് വീടിന്റെ ഭാഗത്തേക്ക് ഓടി.

കുട്ടികളുടെ കരച്ചിൽ കേട്ടാണ് സുഹാദയുടെ ഭർത്താവ് അൻസാർ ഓടിയെത്തിയത് . പാലത്തിന് തൂൺ നിർമ്മിക്കാനെടുത്ത വീതിയേറിയ കുഴിയിൽ നിറഞ്ഞ ചെളിയാണ് മൂന്ന്പേരുടെയും ജീവനെടുത്തത്ത് .

ഉപ്പയും ഉമ്മയും ജേഷ്ഠ സഹോദരിയെയും നഷ്ടപ്പെട്ട ഹംന അങ്ങനെ നാടിന്റെയാതെ തേങ്ങലായിമാറി . ഉമ്മയ്ക്കും ഉപ്പയ്ക്കും എന്തുസംഭവിച്ചു എന്നറിയാതെ പകച്ചു നിൽക്കുന്ന കുട്ടിയെ ഇനിയും മരണവിവരം അറിയിച്ചിട്ടില്ല . നാളെ ഉച്ചയോടെ ജീവൻ നൽകിയവരുടെ ജീവനില്ല ശരീരങ്ങൾ കണ്മുന്നിലെത്തുമ്പോൾ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ പാടുപെടുകയാണ് ഉറ്റവർ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/352937/daughter-hamna-fathima-drowns-in-nadapuram-river-parents-death-details-unknown-new-)