---
title: "സ്നേഹാദരം; താനക്കോട്ടൂർ സ്വാന്തനം സെന്ററിൽ പ്രൗഢമായ അനുമോദന ചടങ്ങ്"
english_title: "Love and respect; Thanakottoor Santhwanam Center honors talents"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/353436/love-and-respect-thanakottoor-santhwanam-center-honors-talents"
published_at: "2026-04-15T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df1b1da1b41_Thanakottoor_Santhwanam_Center_honors_talents.jpg"
keywords: []
---

# സ്നേഹാദരം; താനക്കോട്ടൂർ സ്വാന്തനം സെന്ററിൽ പ്രൗഢമായ അനുമോദന ചടങ്ങ്

> **Lead Summary:** പാറക്കടവ് : ഇൻകം ടാക്സ് ഇൻസ്പെക്ടറായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സ്വാലിഹിനും ഉന്നത വിജയികൾക്കും ആദരം. പ്രദേശത്തെ പ്രമുഖ സന്നദ്ധ-സാംസ്കാരിക സംഘടനയായ താനക്കോട്ടൂർ സ്വാന്തനം സെന്ററിന്റെ ആഭിമുഖ്യത്തിലാണ് വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി പ്രൗഢമായ അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. സാന്തനം സെന്ററിൽ നടന്ന മഹ്ളറത്തുൽ ബദ്രിയ സദസ്സിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

## Article Content

പാറക്കടവ് : ഇൻകം ടാക്സ് ഇൻസ്പെക്ടറായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സ്വാലിഹിനും ഉന്നത വിജയികൾക്കും ആദരം. പ്രദേശത്തെ പ്രമുഖ സന്നദ്ധ-സാംസ്കാരിക സംഘടനയായ താനക്കോട്ടൂർ സ്വാന്തനം സെന്ററിന്റെ ആഭിമുഖ്യത്തിലാണ് വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി പ്രൗഢമായ അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. സാന്തനം സെന്ററിൽ നടന്ന മഹ്ളറത്തുൽ ബദ്രിയ സദസ്സിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

​ ഇൻകം ടാക്സ് ഇൻസ്പെക്ടറായി തെരഞ്ഞെടുക്കപ്പെട്ട് നാടിന് അഭിമാനമായി മാറിയ മുഹമ്മദ് സ്വാലിഹ് താനക്കോട്ടൂരിനെ ആദരിച്ചു. വിവിധ പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. വിജയികൾക്കുള്ള മെമെന്റോകളും സർട്ടിഫിക്കറ്റുകളും വേദിയിൽ വെച്ച് വിതരണം ചെയ്തു.

​പ്രമുഖ മതപണ്ഡി, താനക്കോട്ടൂരിലെ യുവാക്കൾ, സ്വാന്തനം സെന്റർ ഭാരവാഹികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/353436/love-and-respect-thanakottoor-santhwanam-center-honors-talents)