---
title: "പതിമൂവായിരം ലീഡ്; നാദാപുരത്ത് യു. ഡി. എഫിന് റെക്കോഡ് വിജയമുണ്ടാകും - മുസ്ലിം ലീഗ്"
english_title: "UDF will have a record victory in Nadapuram - Muslim League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/353536/udf-will-have-a-record-victory-in-nadapuram-muslim-league"
published_at: "2026-04-16T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e04f15d2665_league.jpg"
keywords: []
---

# പതിമൂവായിരം ലീഡ്; നാദാപുരത്ത് യു. ഡി. എഫിന് റെക്കോഡ് വിജയമുണ്ടാകും - മുസ്ലിം ലീഗ്

> **Lead Summary:** **നാദാപുരം : ** മണ്ഡലത്തിൽ ഇടതുപക്ഷത്തിൻ്റെ കുത്തക തകർത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പതിമൂവായിരത്തിൽ അധികം ഭൂരിപക്ഷം നേടി യു.ഡി.എഫ് വിജയം നേടുമെന്നും അതിൽ ആറായിരം വോട്ടിൻ്റെ ഭൂരിപക്ഷം നാദാപുരം പഞ്ചായത്തിൽ നിന്നായിരിക്കുമെന്നും നാദാപുരം പഞ്ചായത്ത് മുസ്ലിംലീഗ് തെരഞ്ഞെടുപ്പ് അവലോകന യോഗം വിലയിരുത്തി.

## Article Content

**നാദാപുരം : ** മണ്ഡലത്തിൽ ഇടതുപക്ഷത്തിൻ്റെ കുത്തക തകർത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പതിമൂവായിരത്തിൽ അധികം ഭൂരിപക്ഷം നേടി യു.ഡി.എഫ് വിജയം നേടുമെന്നും അതിൽ ആറായിരം വോട്ടിൻ്റെ ഭൂരിപക്ഷം നാദാപുരം പഞ്ചായത്തിൽ നിന്നായിരിക്കുമെന്നും നാദാപുരം പഞ്ചായത്ത് മുസ്ലിംലീഗ് തെരഞ്ഞെടുപ്പ് അവലോകന യോഗം വിലയിരുത്തി.

വൈ.പ്രസിഡണ്ട് എൻ . കെ. ജമാൽ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എടത്തിൽ നിസാർ സ്വാഗതം പറഞ്ഞു.

ബംഗ്ലത്ത് മുഹമ്മദ്, എം.പി. സൂപ്പി, വയലോളി അബ്‌ദുല്ല, വി. അബ്‌ദുൽ ജലീൽ, കണേക്കൽ അബ്ബാസ്, പി. മുനീർ മാസ്റ്റർ, ഇ കുഞ്ഞാലി, ചിറക്കൽ റഹ്‌മത്തുള്ള, ജമാൽ പുളിക്കൂൽ, സി.കെ. നാസർ, എൻ . കെ. ഇബ്രാഹിം, ചാലിൽ ഹസൻ, ഏരത്ത് അബൂബക്കർ ഹാജി, സി.കെ ഉബൈദ്, എ.കെ. സുബൈർ, ലൂളി റിയാസ്, ജാഫർ തുണ്ടിയിൽ, ഇ.കെ റഫീഖ്, വി. എൻ. അബ്ദുല്ല, പറമ്പത്ത് അഷ്‌റഫ്, കെ.ജി അസീസ്,ചിറക്കൽ അബു, തായമ്പത്ത് കുഞ്ഞാലി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/353536/udf-will-have-a-record-victory-in-nadapuram-muslim-league)