---
title: "തീരാനഷ്ടം; അധ്യാപനത്തിലും കൃഷിയിലും വ്യക്തിമുദ്ര പതിപ്പിച്ച സജീവന്റെ വിയോഗം അരൂരിന് വിങ്ങലാവുന്നു"
english_title: "Aroor is devastated by Sajeev's death."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/353570/aroor-is-devastated-by-sajeevs-death"
published_at: "2026-04-16T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e074826634b_nada1.jpg"
keywords: []
---

# തീരാനഷ്ടം; അധ്യാപനത്തിലും കൃഷിയിലും വ്യക്തിമുദ്ര പതിപ്പിച്ച സജീവന്റെ വിയോഗം അരൂരിന് വിങ്ങലാവുന്നു

> **Lead Summary:** **അരൂര്‍:[ **നാടിന്റെ പ്രിയപ്പെട്ട കർഷകനും മികച്ച അധ്യാപകനുമായിരുന്ന കാക്കുനി ചീനേന്റവിട സജീവന്റെ വിയോഗം ഒരു വലിയ ശൂന്യതയാണ് ആ നാട്ടിൽ സൃഷ്ടിച്ചിരിക്കുന്നത്.

## Article Content

**അരൂര്‍:[ **നാടിന്റെ പ്രിയപ്പെട്ട കർഷകനും മികച്ച അധ്യാപകനുമായിരുന്ന കാക്കുനി ചീനേന്റവിട സജീവന്റെ വിയോഗം ഒരു വലിയ ശൂന്യതയാണ് ആ നാട്ടിൽ സൃഷ്ടിച്ചിരിക്കുന്നത്.

നടുപ്പൊയിൽ യുപി സ്കൂളിൽ ദീർഘകാലം അധ്യാപകനായും പിന്നീട് പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ച അദ്ദേഹം, തന്റെ ശിഷ്യസമ്പത്തിന്റെ സ്നേഹാദരങ്ങൾ ഒരുപോലെ ഏറ്റുവാങ്ങിയ വ്യക്തിയായിരുന്നു.

ഔദ്യോഗിക ജീവിതത്തിന് പുറമെ കാരുണ്യപ്രവർത്തനങ്ങളിലും അദ്ദേഹം മുൻപന്തിയിൽ നിന്നു. മികച്ചൊരു ക്ഷീര കർഷകൻ കൂടിയായിരുന്ന സജീവൻ, കാക്കുനി ക്ഷീരോല്പാദക സംഘത്തിന്റെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിക്കുകയും ദീർഘകാലം അതിന്റെ പ്രസിഡന്റായി പ്രവർത്തിച്ച് കർഷകരുടെ ഉന്നമനത്തിനായി നിലകൊള്ളുകയും ചെയ്തു.

ജൈവകൃഷിയിലുള്ള അദ്ദേഹത്തിന്റെ താൽപര്യം സ്വന്തം പുരയിടത്തെ വൈവിധ്യമാർന്ന പച്ചക്കറികളുടെ വിളനിലമാക്കി മാറ്റിയിരുന്നു. പച്ചക്കറി കൃഷിക്ക് പുറമെ കോഴി വളർത്തലിലും കന്നുകാലി പരിപാലനത്തിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം, പുതിയ തലമുറയ്ക്ക് മാതൃകയായ ഒരു കർഷക ശ്രേഷ്ഠനായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/353570/aroor-is-devastated-by-sajeevs-death)