---
title: "പുറമേരി ഗ്രന്ഥാലയം കലാവേദി സൊസൈറ്റിയുടെ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി"
english_title: "The Kalavedi Society's harvest was held at the Athurugiriya Library"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/353966/the-kalavedi-societys-harvest-was-held-at-the-athurugiriya-library"
published_at: "2026-04-18T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e30d56eed33_NADA2.jpg"
keywords: []
---

# പുറമേരി ഗ്രന്ഥാലയം കലാവേദി സൊസൈറ്റിയുടെ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി

> **Lead Summary:** **നാദാപുരം: [** കൃഷിയിലും വിപണനത്തിലും മാതൃക തീർത്ത് പുറമേരി ഗ്രന്ഥാലയം കലാവേദി ചാരിറ്റബിൾ സൊസൈറ്റി.

## Article Content

**നാദാപുരം: [** കൃഷിയിലും വിപണനത്തിലും മാതൃക തീർത്ത് പുറമേരി ഗ്രന്ഥാലയം കലാവേദി ചാരിറ്റബിൾ സൊസൈറ്റി.

സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പും ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും നിർവ്വഹിച്ചു.

വാർഡ് അംഗം അജയൻ പുതിയോട്ടിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വിവിധ ഇനം പച്ചക്കറികൾക്ക് പുറമെ ഗ്രന്ഥാലയം നേരിട്ട് ഉൽപ്പാദിപ്പിച്ച കുത്തരിയുടെ വിപണനവും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.

ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ. സുബിന നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം സഞ്ജീവൻ കുവേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രന്ഥാലയം സെക്രട്ടറി എം.ബി. ഗോപാലൻ, എ.കെ. രവീന്ദ്രൻ, എം.കെ. സുരേന്ദ്രൻ, പി.പി. രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/353966/the-kalavedi-societys-harvest-was-held-at-the-athurugiriya-library)