---
title: "തൊഴിലാളി സമരത്തെ അടിച്ചമർത്തൽ; നാദാപുരത്ത് സി.ഐ.ടി.യു സായാഹ്ന ധർണ്ണ നടത്തി"
english_title: "CITU held an evening dharna in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/353979/citu-held-an-evening-dharna-in-nadapuram"
published_at: "2026-04-18T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e313c682231_nada3.jpg"
keywords: []
---

# തൊഴിലാളി സമരത്തെ അടിച്ചമർത്തൽ; നാദാപുരത്ത് സി.ഐ.ടി.യു സായാഹ്ന ധർണ്ണ നടത്തി

> **Lead Summary:** **നാദാപുരം:[ **[ ]ഉത്തരേന്ത്യയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിൽ തുടരുന്ന തൊഴിലാളി സമരങ്ങളെ അടിച്ചമർത്തുന്ന ഉത്തർപ്രദേശ് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായഹ്ന ധർണ്ണ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ **[ ]ഉത്തരേന്ത്യയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിൽ തുടരുന്ന തൊഴിലാളി സമരങ്ങളെ അടിച്ചമർത്തുന്ന ഉത്തർപ്രദേശ് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായഹ്ന ധർണ്ണ സംഘടിപ്പിച്ചു.

നോയിഡ, ഗ്രേറ്റർ നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലെ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സർക്കാർ സ്വേച്ഛാധിപത്യം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

സി.പി.ഐ (എം) ഏരിയ സെക്രട്ടറി എ. മോഹൻദാസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ.കെ. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എ. ഡാനിയ, വി. രാജീവ് എന്നിവർ പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ടി. അനിൽ കുമാർ സ്വാഗതമാശംസിച്ച പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/353979/citu-held-an-evening-dharna-in-nadapuram)