---
title: "സംസ്ഥാന പാതയിൽ ദുരന്തഭീതി; നാദാപുരത്ത് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന പഴയ കെട്ടിടം ഭീഷണിയാകുന്നു"
english_title: "Old building leaning towards the road in Nadapuram poses a threat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/353989/old-building-leaning-towards-the-road-in-nadapuram-poses-a-threat"
published_at: "2026-04-18T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e31a593b845_nada4.jpg"
keywords: []
---

# സംസ്ഥാന പാതയിൽ ദുരന്തഭീതി; നാദാപുരത്ത് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന പഴയ കെട്ടിടം ഭീഷണിയാകുന്നു

> **Lead Summary:** **നാദാപുരം: [ **നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള തിരക്കേറിയ സംസ്ഥാന പാതയോരത്തെ ഇരുനില കെട്ടിടം അതീവ അപകടാവസ്ഥയിലായതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിൽ.

## Article Content

**നാദാപുരം: [ **നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള തിരക്കേറിയ സംസ്ഥാന പാതയോരത്തെ ഇരുനില കെട്ടിടം അതീവ അപകടാവസ്ഥയിലായതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിൽ.

കാലപ്പഴക്കം മൂലം ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലുള്ള ഈ കെട്ടിടം നിലവിൽ റോഡിലേക്ക് അപകടകരമായ രീതിയിൽ ചാഞ്ഞുനിൽക്കുകയാണ്.

ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും നിരന്തരം കടന്നുപോകുന്ന പാതയാണിതെന്നത് അപകടസാധ്യത ഇരട്ടിയാക്കുന്നു.

രോഗികളും കൂട്ടിരിപ്പുകാരുമായി താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നവരും ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്. കെട്ടിടം പെട്ടെന്ന് നിലംപൊത്തിയാൽ വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് പ്രദേശം. ഉ

ടൻ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/353989/old-building-leaning-towards-the-road-in-nadapuram-poses-a-threat)