---
title: "നിയമസഭാ തിരഞ്ഞെടുപ്പ്; ചെക്യാട് പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി"
english_title: "Election Committee says UDF will get historic majority in Chekyad Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354015/election-committee-says-udf-will-get-historic-majority-in-chekyad-panchayat"
published_at: "2026-04-18T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e328b97f73b_nada7.jpg"
keywords: []
---

# നിയമസഭാ തിരഞ്ഞെടുപ്പ്; ചെക്യാട് പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി

> **Lead Summary:** **പാറക്കടവ്: [**നിയമസഭാ തിരഞ്ഞെടുപ്പിൽ ചെക്യാട് പഞ്ചായത്തിൽ നിന്ന് യു.ഡി.എഫിന് ചരിത്രപരമായ ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് സമിതി യോഗം വിലയിരുത്തി.

## Article Content

**പാറക്കടവ്: [**നിയമസഭാ തിരഞ്ഞെടുപ്പിൽ ചെക്യാട് പഞ്ചായത്തിൽ നിന്ന് യു.ഡി.എഫിന് ചരിത്രപരമായ ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് സമിതി യോഗം വിലയിരുത്തി.

പഞ്ചായത്തിലെ 27 ബൂത്തുകളിലും ചിട്ടയായ രീതിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതായും യോഗം വിലയിരുത്തി.

ചിട്ടയായ പ്രവർത്തനങ്ങളിലൂടെ വോട്ടർമാരെ നേരിൽ കാണുന്നതിലും പാർട്ടി സന്ദേശം എത്തിക്കുന്നതിലും സജീവമായി പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും യോഗം അഭിനന്ദിച്ചു.

ജില്ലാ യു.ഡി.എഫ് കൺവീനർ അഹമ്മദ് പുന്നക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ടി.കെ. ഖാലിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ നേതാക്കളായ മോഹനൻ പാറക്കടവ്, അബ്ദുള്ള വയലോളി, ബി.പി. മൂസ, ആമിന ടീച്ചർ, അഹമ്മദ് കുറുവയിൽ, കെ.കെ. അബൂബക്കർ ഹാജി, രാജീവ് പുതുശ്ശേരി എന്നിവർ സംസാരിച്ചു.

കൂടാതെ അബൂബക്കർ ഹാജി പൊന്നങ്കോടൻ, ഹമീദ് ഹാജി അമ്പലം, കെ.പി. കുമാരൻ, കെ.എം. ഹംസ, മഹമൂദ് തൊടുവയിൽ, അഡ്വ. ഫായിസ് ചെക്യാട്, സി.കെ. ജമീല, മഹമൂദ് പുന്നക്കൽ, സി.സി. ജാതിയേരി എന്നിവരും തിരഞ്ഞെടുപ്പ് അവലോകന ചർച്ചയിൽ പങ്കെടുത്തു.

എൻ.കെ. കുഞ്ഞിക്കേളു സ്വാഗതമാശംസിച്ച ചടങ്ങിന് അഖിൽ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. വിജയസാധ്യതകൾ ഉറപ്പാക്കുന്ന ആത്മവിശ്വാസത്തോടെയാണ് അവലോകന യോഗം സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354015/election-committee-says-udf-will-get-historic-majority-in-chekyad-panchayat)