---
title: "നാദാപുരത്ത്‌ കാർ ബൈക്കിലിടിച്ച സംഭവത്തിൽ കാറുടമക്കെയെതിരെ കേസെടുത്തു"
english_title: "Case filed against car owner in bike-car collision"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354093/case-filed-against-car-owner-in-bike-car-collision"
published_at: "2026-04-18T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e36d5c80928_NADA_10.jpg"
keywords: []
---

# നാദാപുരത്ത്‌ കാർ ബൈക്കിലിടിച്ച സംഭവത്തിൽ കാറുടമക്കെയെതിരെ കേസെടുത്തു

> **Lead Summary:** **നാദാപുരം: [** നാദാപുരത്ത് ബൈക്ക് യാത്രികനെ കാറിടിച്ചുണ്ടായ അപകടത്തിൽ കാറുടമക്കെയെതിരെ നാദാപുരം പോലീസ് കേസെടുത്തു.

## Article Content

**നാദാപുരം: [** നാദാപുരത്ത് ബൈക്ക് യാത്രികനെ കാറിടിച്ചുണ്ടായ അപകടത്തിൽ കാറുടമക്കെയെതിരെ നാദാപുരം പോലീസ് കേസെടുത്തു.

സംഭവത്തിൽ ബൈക്ക് യാത്രികനായ പേരോട് പുളിയാവ് നാനോത്ത് സ്വദേശി മുഹമ്മദ് നിജാദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ശനിയാഴ്ച രാത്രി 9:45-ഓടെ നാദാപുരം-പുറമേരി റോഡിൽ കക്കംവള്ളി ഫിറ്റ് ഫാഷൻ സ്ഥാപനത്തിന് മുന്നിലായിരുന്നു സംഭവം.

നാദാപുരത്തുനിന്നും പുറമേരി ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു നിജാദ്. ഈ സമയം റോഡരികിൽ നിർത്തിയിട്ടിരുന്ന KL 18 S 2930 നമ്പർ കാർ പെട്ടെന്ന് വലതുവശത്തേക്ക് തിരിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട കാർ ബൈക്കിൽ കാർ ഇടിക്കുകയും നിജാദ് റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. അപകടത്തിൽ നിജാദിന്റെ ഇടതുകാലിന്റെ മടമ്പിന്ലെ എല്ലിന് പൊട്ടലുണ്ട്. കാറുടമയെ തിരിച്ചറിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354093/case-filed-against-car-owner-in-bike-car-collision)