---
title: "പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന കാവ്യാസ്വാദന സദസ്സ് ഇന്ന് കല്ലാച്ചിയിൽ "
english_title: "Progressive Arts and Literature Society poetry appreciation audience in Kallachi today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354148/progressive-arts-and-literature-society-poetry-appreciation-audience-in-kallachi-today"
published_at: "2026-04-19T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e45b947a6bd_nada1.jpg"
keywords: []
---

# പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന കാവ്യാസ്വാദന സദസ്സ് ഇന്ന് കല്ലാച്ചിയിൽ 

> **Lead Summary:** **കല്ലാച്ചി:[** പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാവ്യാസ്വാദന സദസ്സ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കല്ലാച്ചി പീവീസ് ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

**കല്ലാച്ചി:[** പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാവ്യാസ്വാദന സദസ്സ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കല്ലാച്ചി പീവീസ് ഓഡിറ്റോറിയത്തിൽ നടക്കും.

കവിതയുടെയും സാഹിത്യത്തിന്റെയും വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ പങ്കുവെക്കുന്ന പരിപാടിയിൽ വെച്ച് അബുദാബി ശക്തി അവാർഡ് ജേതാവ് എ.കെ. പീതാംബരന്റെ പുതിയ കവിതാ സമാഹാരത്തിന്റെ സമർപ്പണവും നടക്കും.

പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ സാംസ്കാരിക-സാഹിത്യ മേഖലയിലെ പ്രമുഖർ അണിനിരക്കും. എ.കെ. രമേശ്, വി.ടി. മുരളി, വീരാൻകുട്ടി, ഡോ. കെ.എം. ഭരതൻ, ഡോ. ഹേമന്ത് കുമാർ, നന്ദനൻ മുള്ളമ്പത്ത്, ഇ.പി. സജീവൻ എന്നിവർ പരിപാടിയിൽ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354148/progressive-arts-and-literature-society-poetry-appreciation-audience-in-kallachi-today)