---
title: "തൂണേരിയുടെ അഭിമാനമായി റംസീന; ഫ്രാൻസിലെ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു"
english_title: "Ramsena selected for international scientific conference in France"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354159/ramsena-selected-for-international-scientific-conference-in-france"
published_at: "2026-04-19T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e46209ee6b5_nada2.jpg"
keywords: []
---

# തൂണേരിയുടെ അഭിമാനമായി റംസീന; ഫ്രാൻസിലെ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

> **Lead Summary:** **നാദാപുരം: [** ശാസ്ത്ര ഗവേഷണ രംഗത്തെ മികവിലൂടെ ജന്മനാടിനും വിദ്യാലയത്തിനും അഭിമാന നിമിഷം സമ്മാനിച്ചിരിക്കുകയാണ് തൂണേരി സ്വദേശിനിയായ റംസീന തുണ്ടിയിൽ. ഫ്രാൻസിൽ വെച്ച് നടക്കാനിരിക്കുന്ന ലോകപ്രശസ്തമായ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനം SPIE Photonics Europe 2026-ൽ പ്രബന്ധം അവതരിപ്പിക്കാനുള്ള അത്യപൂർവ്വ അവസരമാണ് ഈ യുവ ഗവേഷകയെ തേടിയെത്തിയിരിക്കുന്നത്.

## Article Content

**നാദാപുരം: [** ശാസ്ത്ര ഗവേഷണ രംഗത്തെ മികവിലൂടെ ജന്മനാടിനും വിദ്യാലയത്തിനും അഭിമാന നിമിഷം സമ്മാനിച്ചിരിക്കുകയാണ് തൂണേരി സ്വദേശിനിയായ റംസീന തുണ്ടിയിൽ. ഫ്രാൻസിൽ വെച്ച് നടക്കാനിരിക്കുന്ന ലോകപ്രശസ്തമായ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനം SPIE Photonics Europe 2026-ൽ പ്രബന്ധം അവതരിപ്പിക്കാനുള്ള അത്യപൂർവ്വ അവസരമാണ് ഈ യുവ ഗവേഷകയെ തേടിയെത്തിയിരിക്കുന്നത്.

ഫോട്ടോണിക്സ്, ഒപ്റ്റിക്സ് എന്നീ മേഖലകളിലെ നൂതന കണ്ടെത്തലുകൾ ചർച്ച ചെയ്യപ്പെടുന്ന ഈ ആഗോള വേദിയിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കുമൊപ്പമാണ് റംസീനയും പങ്കുചേരുന്നത്.

നിലവിൽ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പിഎച്ച്.ഡി ഗവേഷകയായി പ്രവർത്തിക്കുകയാണ് റംസീന. വാനിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂളിലെ മുൻ വിദ്യാർത്ഥിനി കൂടിയായ ഇവർ, പഠനകാലം തൊട്ടേ പുലർത്തിയ മികവാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിലുള്ള ഈ നേട്ടത്തിന് അടിത്തറയായത്.

തൂണേരി സ്വദേശികളായ അനീസ്-റംല ദമ്പതികളുടെ മകളായ റംസീനയുടെ ഈ വിജയം നാടിനും വിദ്യാഭ്യാസ മേഖലയ്ക്കും വലിയ ആവേശം പകർന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഫ്രാൻസിൽ നടക്കുന്ന സമ്മേളനത്തിൽ തന്റെ ഗവേഷണ വിഷയങ്ങൾ റംസീന ലോകത്തിന് മുന്നിൽ അവതരിപ്പിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354159/ramsena-selected-for-international-scientific-conference-in-france)