---
title: "തൂണേരി ഭീതിയിൽ; പകർച്ചവ്യാധി ഭീഷണിയിൽ തൂണേരിയിലെ എം.സി എഫ് പ്രവർത്തനം "
english_title: "MCF activities in Thuneri amid pandemic threat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354252/mcf-activities-in-thuneri-amid-pandemic-threat"
published_at: "2026-04-19T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4c16cd1fa2_nada7.jpg"
keywords: []
---

# തൂണേരി ഭീതിയിൽ; പകർച്ചവ്യാധി ഭീഷണിയിൽ തൂണേരിയിലെ എം.സി എഫ് പ്രവർത്തനം 

> **Lead Summary:** **നാദാപുരം: [** തൂണേരിപഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ ജനവാസ കേന്ദ്രത്തിന് സമീപം തുറസ്സായ സ്ഥലത്ത് നിക്ഷേപിക്കുന്നത് വൻ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ.

## Article Content

**നാദാപുരം: [** തൂണേരിപഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ ജനവാസ കേന്ദ്രത്തിന് സമീപം തുറസ്സായ സ്ഥലത്ത് നിക്ഷേപിക്കുന്നത് വൻ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ.

നിലവിൽ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ ഈ ഒഴിഞ്ഞ പറമ്പിലാണ് കൂട്ടിയിട്ടിരിക്കുന്നത്.

​റോഡുകളിൽ മാലിന്യം ശരിയായ രീതിയിൽ കെട്ടിവെക്കാത്തതും മറയില്ലാത്തതുമായ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കാറ്റടിക്കുമ്പോൾ പ്ലാസ്റ്റിക് കവറുകളും മറ്റും പറന്ന് സമീപത്തെ റോഡിലേക്കും കാൽനടയാത്രക്കാർ പോകുന്ന വഴികളിലേക്കും വീഴുന്നത് പതിവായിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.

​മഴക്കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഈ മാലിന്യക്കൂമ്പാരം വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. ​പ്ലാസ്റ്റിക് അവശിഷ്ടങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകാനുള്ള സാധ്യതയേറെയാണ്.

​ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പ്രദേശത്ത് പടർന്നുപിടിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ​മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം വായു മലിനീകരണത്തിനും കാരണമാകുന്നുണ്ട്.

​അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഹരിതകർമസേന ​മാലിന്യശേഖരണത്തിന് മുൻകൈ എടുക്കുന്ന ഹരിതകർമസേനയിലെ സ്ത്രീകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെ ഒരുക്കിയിട്ടില്ലെന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354252/mcf-activities-in-thuneri-amid-pandemic-threat)