---
title: "'ചെങ്കനൽ ചിന്തുകൾ'; എ കെ പീതാംബരൻ്റെ കവിതാ സമാഹരണം പ്രകാശനം ചെയ്തു"
english_title: "A.K. Peethambaran's poetry collection released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354255/ak-peethambarans-poetry-collection-released"
published_at: "2026-04-19T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4cac015d3d_A.K.jpg"
keywords: []
---

# 'ചെങ്കനൽ ചിന്തുകൾ'; എ കെ പീതാംബരൻ്റെ കവിതാ സമാഹരണം പ്രകാശനം ചെയ്തു

> **Lead Summary:** നാദാപുരം : പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ കാവ്യാസ്വാദന സദസ്സും എ കെ പീതാംബരൻ്റെ കവിതാ സമാഹാരം 'ചെങ്കനൽ ചിന്തുകൾ' പ്രകാശനവും നടന്നു. പീവീസ് ഓഡിറ്റോറിയത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം : പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ കാവ്യാസ്വാദന സദസ്സും എ കെ പീതാംബരൻ്റെ കവിതാ സമാഹാരം 'ചെങ്കനൽ ചിന്തുകൾ' പ്രകാശനവും നടന്നു. പീവീസ് ഓഡിറ്റോറിയത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പുകസ സംസ്ഥാന സെക്രട്ടറി ഡോ മിനി പ്രസാദ് പുസ്തകം ഏറ്റുവാങ്ങി ആമുഖ പ്രഭാഷണം നടത്തി. പുകസ ജില്ലാ പ്രസിഡൻ്റ് എ കെ രമേശ് അധ്യക്ഷനായി. ഡോ കെ എം ഭരതൻ, വി ടി മുരളി, പ്രൊഫ. വീരാൻകുട്ടി, നന്ദനൻ മുള്ളമ്പത്ത്, ഇ പി സജീവൻ, മണലിൽ മോഹനൻ, എ കെ പീതാംബരൻ എന്നിവർ സംസാരിച്ചു. മറുമൊഴി സി രാഗേഷ് സ്വാഗതവും സി ടി അനൂപ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354255/ak-peethambarans-poetry-collection-released)