---
title: "തീർത്ഥാടകർക്ക് ഉപഹാരങ്ങൾ കൈമാറി; പാക്കടവ് ഉമ്മത്തൂർ മഹല്ലിൽ ഹജ്ജ് സംഗമം സംഘടിപ്പിച്ചു"
english_title: "Hajj pilgrims given a warm send-off"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354351/hajj-pilgrims-given-a-warm-send-off"
published_at: "2026-04-20T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5c14902de3_nada4.jpg"
keywords: []
---

# തീർത്ഥാടകർക്ക് ഉപഹാരങ്ങൾ കൈമാറി; പാക്കടവ് ഉമ്മത്തൂർ മഹല്ലിൽ ഹജ്ജ് സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ ** പാറക്കടവ് ഉമ്മത്തൂർ മഹല്ലിൽ നിന്നും ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന തീർത്ഥാടകർക്ക് എസ്.ഐ.എ കോളേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ യാത്രയയപ്പും പ്രാർത്ഥനാ സദസ്സും നൽകി.

## Article Content

**നാദാപുരം:[ ** പാറക്കടവ് ഉമ്മത്തൂർ മഹല്ലിൽ നിന്നും ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന തീർത്ഥാടകർക്ക് എസ്.ഐ.എ കോളേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ യാത്രയയപ്പും പ്രാർത്ഥനാ സദസ്സും നൽകി.

നജാത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്‌റസ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ എസ്.ഐ.എ കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിക്കുകയും തീർത്ഥാടകർക്കുള്ള ഉപഹാര സമർപ്പണം നിർവഹിക്കുകയും ചെയ്തു.

ഉസ്താദ് അബൂബക്കർ മുസ്‌ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ സംഗമത്തിൽ മഹല്ലിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. മദ്റസ പ്രധാന അധ്യാപകനും മഹല്ല് ഖത്തീബുമായ ഇസ്മായിൽ വാഫി, എസ്.ഐ.എ കമ്മിറ്റി ഭാരവാഹി മഹമൂദ് പുന്നക്കൽ, പെരിക്കിലാട്ട് കുഞ്ഞമ്മദ് എന്നിവരാണ് ഈ വർഷം ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്നത്.

യാത്രയയപ്പിന് നന്ദി അറിയിച്ചുകൊണ്ട് ഇവർ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ ഹമീദ് ഹാജി അമ്പലത്തിങ്കൽ, ടി.കെ. ഖാലിദ് മാസ്റ്റർ, ഷഫീക് വാച്ചാൽ തുടങ്ങി നിരവധി പ്രാദേശിക നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. കമ്മിറ്റി ട്രഷറർ ആർ.പി. ഹസൻ സ്വാഗതവും സജീർ വാഫി നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354351/hajj-pilgrims-given-a-warm-send-off)