---
title: "പുത്തൻ നേതൃത്വം; കല്ലാച്ചി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "Kallachi Range Jamiatul Muallimeen elects new office bearers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354368/kallachi-range-jamiatul-muallimeen-elects-new-office-bearers"
published_at: "2026-04-20T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5ce43f1ed4_nada7.jpg"
keywords: []
---

# പുത്തൻ നേതൃത്വം; കല്ലാച്ചി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** **നാദാപുരം: [** സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കല്ലാച്ചി റെയ്ഞ്ചിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പയന്തോങ്ങ് ഹയാത്തുൽ ഇസ്‌ലാം മദ്റസയിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്.

## Article Content

**നാദാപുരം: [** സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കല്ലാച്ചി റെയ്ഞ്ചിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പയന്തോങ്ങ് ഹയാത്തുൽ ഇസ്‌ലാം മദ്റസയിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്.

മുഫത്തിശ് ഹംസ ദാരിമി അധ്യക്ഷത വഹിച്ച യോഗം ജില്ലാ നിരീക്ഷകൻ മുഈനുദ്ദീൻ നിസാമി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സിറാജുദ്ദീൻ മൗലവി കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

തുടർന്ന് സമസ്‌ത മുദരിബ് ഹമീദ് ദാരിമി പന്തിപ്പൊയിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. പുതിയ ഭാരവാഹികളായി പി. മുഈനുദ്ദീൻ നിസാമിയെ പ്രസിഡന്റായും സിറാജുദ്ദീൻ മൗലവിയെ ജനറൽ സെക്രട്ടറിയായും ടി.ടി.കെ ഖാദർ ഹാജിയെ ട്രഷററായും തിരഞ്ഞെടുത്തു.

അബൂബക്കർ ഫൈസി, സിദ്ദീഖ് ഫൈസി, മുഹമ്മദ് കട്ടി മുസ്‌ലിയാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ജുബൈർ മൗലവി, ഇല്യാസ് മൗലവി, അലി ഫൈസി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും നിശ്ചയിച്ചു.

പരീക്ഷ ബോർഡ് ചെയർമാനായി ഇബ്രാഹിം മുസ്‌ലിയാരെയും വൈസ് ചെയർമാനായി ത്വാലിബ് റഹ്‌മാനിയെയും തിരഞ്ഞെടുത്തു. നൗഫൽ മുസ്‌ലിയാർ (എസ്.കെ.എസ്.ബി.വി ചെയർമാൻ), മുഹമ്മദ് ശാഫി അശ്‌അരി (കൺവീനർ), ഉസ്മാൻ അഹ്‌സനി (സുപ്രഭാതം കോർഡിനേറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354368/kallachi-range-jamiatul-muallimeen-elects-new-office-bearers)