---
title: "അപ്പുക്കുട്ടൻ നമ്പ്യാരുടെ നിര്യാണത്തിൽ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ അനുശോചിച്ചു"
english_title: "Nadapuram Journalists Union mourns the passing of Appukuttan Nambiar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354541/nadapuram-journalists-union-mourns-the-passing-of-appukuttan-nambiar"
published_at: "2026-04-21T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e70a717e5de_nada33.jpg"
keywords: []
---

# അപ്പുക്കുട്ടൻ നമ്പ്യാരുടെ നിര്യാണത്തിൽ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ അനുശോചിച്ചു

> **Lead Summary:** **നാദാപുരം: [** മുതിർന്ന മാധ്യമപ്രവർത്തകനും കല്ലാച്ചി വലിയ കോലോത്തെ സ്വദേശിയുമായ അപ്പുക്കുട്ടൻ നമ്പ്യാരുടെ വേർപാടിൽ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ (പ്രസ് ക്ലബ്ബ്) അനുശോചനം രേഖപ്പെടുത്തി.

## Article Content

**നാദാപുരം: [** മുതിർന്ന മാധ്യമപ്രവർത്തകനും കല്ലാച്ചി വലിയ കോലോത്തെ സ്വദേശിയുമായ അപ്പുക്കുട്ടൻ നമ്പ്യാരുടെ വേർപാടിൽ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ (പ്രസ് ക്ലബ്ബ്) അനുശോചനം രേഖപ്പെടുത്തി.

മാധ്യമരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് ചേർന്ന യോഗത്തിൽ ജേർണലിസ്റ്റ് യൂണിയൻ പ്രസിഡന്റ് സി. രാകേഷ് അധ്യക്ഷത വഹിച്ചു. mസെക്രട്ടറി വത്സരാജ് മണലാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. മാധ്യമപ്രവർത്തന മേഖലയിൽ വലിയൊരു വിടവ് സൃഷ്ടിച്ചാണ് അദ്ദേഹം കടന്നുപോയതെന്ന് യോഗം വിലയിരുത്തി.

സജീവൻ വളയം, ഇസ്മയിൽ വാണിമേൽ, റജിൻ കല്ലാച്ചി, എം. കെ. അശറഫ്, ടി. വി. മമ്മു, അമിത്ത് വളയം എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരേതനോടുള്ള ആദരസൂചകമായി നടന്ന യോഗത്തിൽ സഹപ്രവർത്തകരും പ്രാദേശിക മാധ്യമപ്രവർത്തകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354541/nadapuram-journalists-union-mourns-the-passing-of-appukuttan-nambiar)