---
title: "കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് കിണറ്റിൽ അകപ്പെട്ടു; രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന"
english_title: "Firefighters rescue young man who went out to clean a well"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354684/firefighters-rescue-young-man-who-went-out-to-clean-a-well"
published_at: "2026-04-21T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e7afbf84ea8_fire_and_rescue.jpg"
keywords: []
---

# കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് കിണറ്റിൽ അകപ്പെട്ടു; രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

> **Lead Summary:** **നാദാപുരം : ** കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി നരിക്കാട്ടേരിയിൽ ഇന്ന് വൈകുന്നേരം അഞ്ചരയോട് കൂടിയാണ് അണിയറമ്മൽ സമീർ അടുത്ത വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയത്. വായു സഞ്ചാരം കുറഞ്ഞതു കൊണ്ട് ശാരിരിക ബുദ്ധിമുട്ടുണ്ടായി കിണറിൽ അകപ്പെട്ടു.

## Article Content

**നാദാപുരം : ** കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി നരിക്കാട്ടേരിയിൽ ഇന്ന് വൈകുന്നേരം അഞ്ചരയോട് കൂടിയാണ് അണിയറമ്മൽ സമീർ അടുത്ത വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയത്. വായു സഞ്ചാരം കുറഞ്ഞതു കൊണ്ട് ശാരിരിക ബുദ്ധിമുട്ടുണ്ടായി കിണറിൽ അകപ്പെട്ടു.

വിവരമറിച്ചതിനെ തുടർന്ന് നാദാപുരം അഗ്നിരക്ഷനിലയത്തിൽ നിന്നും ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സ്വപ്നേഷ് എൻ. കെ യുടെ നേതൃത്വത്തിൽ എത്തിയ സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി. കെ ആദർശ് കിണറ്റിൽ ഇറങ്ങി ചെയർ നോട്ട്, സേഫ്റ്റി ഹാർനെസ്സ്, റോപ്പ് എന്നിവയുടെ സഹായത്താൽ ടിയാനെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

ഫയർ&റെസ്ക്യൂ ഓഫീസർമാരായ പ്രജീഷ്. പി, വിനീത്. എസ്, അനൂപ്. കെ. കെ സുനിൽകുമാർ എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354684/firefighters-rescue-young-man-who-went-out-to-clean-a-well)