---
title: "മഞ്ചാംകാട്ടിൽ കുട്ടിച്ചാത്തൻകാവ് പ്രതിഷ്ഠാദിന മഹോത്സവം ഘോഷയാത്രയും ദീപസമർപ്പണത്തോടുംകൂടി സമാപിച്ചു "
english_title: "Kuttichathankavu installation day festival concludes at Manchankatti"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354736/kuttichathankavu-installation-day-festival-concludes-at-manchankatti"
published_at: "2026-04-22T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e85b32ed2ee_A.jpg"
keywords: []
---

# മഞ്ചാംകാട്ടിൽ കുട്ടിച്ചാത്തൻകാവ് പ്രതിഷ്ഠാദിന മഹോത്സവം ഘോഷയാത്രയും ദീപസമർപ്പണത്തോടുംകൂടി സമാപിച്ചു 

> **Lead Summary:** **നാദാപുരം: [**[ ]അരൂർ മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻകാവിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ഉത്സവത്തിന്റെ പ്രധാന ആകർഷണം അരൂർ കോവിലം ഭഗവതി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച വർണ്ണാഭമായ ഘോഷയാത്രയായിരുന്നു.

## Article Content

**നാദാപുരം: [**[ ]അരൂർ മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻകാവിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ഉത്സവത്തിന്റെ പ്രധാന ആകർഷണം അരൂർ കോവിലം ഭഗവതി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച വർണ്ണാഭമായ ഘോഷയാത്രയായിരുന്നു.

വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. സമാപന ദിവസമായ ഇന്നലെ സ്ത്രീകളുടെ ദീപസമർപ്പണവും വിവിധ പൂജാദികർമ്മങ്ങളും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ചെത്തിൽ കുമാരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നൊച്ചാട് മോഹനൻ നടത്തിയ ആധ്യാത്മിക പ്രഭാഷണം ശ്രദ്ധേയമായി. ഉച്ചയ്ക്ക് നടന്ന വിപുലമായ അന്നദാനത്തോടെയാണ് ആഘോഷപരിപാടികൾക്ക് ഔദ്യോഗികമായി സമാപനമായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354736/kuttichathankavu-installation-day-festival-concludes-at-manchankatti)