---
title: "എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ഹജ്ജ് യാത്രയയപ്പ് സംഗമം നടന്നു"
english_title: "Hajj Sangam Farewell Meeting Held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354764/hajj-sangam-farewell-meeting-held"
published_at: "2026-04-22T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e872a1e89b2_nada5.jpg"
keywords: []
---

# എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ഹജ്ജ് യാത്രയയപ്പ് സംഗമം നടന്നു

> **Lead Summary:** **എടച്ചേരി:[ **[ ]എടച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്കായി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം ശ്രദ്ധേയമായി.

## Article Content

**എടച്ചേരി:[ **[ ]എടച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്കായി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം ശ്രദ്ധേയമായി.

വർത്തമാനകാല പ്രതിസന്ധികൾ വിശ്വാസി സമൂഹത്തിന് ഭീഷണിയല്ലെന്നും ത്യാഗസന്നദ്ധതയാണ് ഹജ്ജ് കർമ്മത്തിന്റെ ആത്മാവെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് നാദാപുരം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ ടി.കെ. ഖാലിദ് മാസ്റ്റർ അഭിപ്രായപ്പെട്ടു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.കെ. മുനീർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പുതിയങ്ങാടി മഹല്ല് ഖത്വീബ് എ.പി.എം. ബാവ ജീറാനി തീർത്ഥാടകർക്ക് ആവശ്യമായ ഉദ്ബോധന പ്രസംഗം നടത്തി.

മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ടി.കെ. അഹമ്മദ് മാസ്റ്റർ, ചുണ്ടയിൽ മുഹമ്മദ്, കെ. ബഷീർ മാസ്റ്റർ, ആർ.ടി. ഉസ്മാൻ മാസ്റ്റർ, ഇഖ്ബാൽ പുതിയോട്ടിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കൂടാതെ കോവുക്കൽ മുഹമ്മദ്, അമ്പിടാട്ടിൽ കുഞ്ഞബ്ദുല്ല, ഇ.കെ. അബൂബക്കർ ഹാജി, സി.പി. സലാം, കെ. മൊയ്തു മാസ്റ്റർ, ഹമീദ് കുനിയിൽ, എ.കെ. ഹംസ ഹാജി, തൈക്കണ്ടി കുഞ്ഞമ്മദ് ഹാജി, തുണ്ടിയിൽ ജലീൽ, വാർഡ് മെമ്പർ ഷാഫി തറമ്മൽ, അഷ്കർ തിരുവങ്ങോത്ത് തുടങ്ങിയവരും ആശംസകൾ നേർന്നു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിന് സെക്രട്ടറി തയ്യുള്ളതിൽ കുഞ്ഞബ്ദുല്ല നന്ദി രേഖപ്പെടുത്തി. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഹാജിമാർ സംഗമത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354764/hajj-sangam-farewell-meeting-held)