---
title: "നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം; ഇന്ന് അഞ്ചാം ദിനം "
english_title: "Ashtabandha Kalash at Narikuntheru Sri Maha Ganapathi Temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354775/ashtabandha-kalash-at-narikuntheru-sri-maha-ganapathi-temple"
published_at: "2026-04-22T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e87bfa9685f_nada7.jpg"
keywords: []
---

# നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം; ഇന്ന് അഞ്ചാം ദിനം 

> **Lead Summary:** **എടച്ചേരി: [ **നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നുവരുന്ന അഷ്ടബന്ധ കലശ മഹോത്സവം സമാപനത്തിലേക്ക്.

## Article Content

**എടച്ചേരി: [ **നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നുവരുന്ന അഷ്ടബന്ധ കലശ മഹോത്സവം സമാപനത്തിലേക്ക്.

ഉത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് (ബുധനാഴ്ച) വൈവിധ്യമാർന്ന താന്ത്രിക ചടങ്ങുകളോടെ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമായി. ബുധനാഴ്ച രാവിലെ ഗണപതിഹോമത്തോടെയാണ് കർമ്മങ്ങൾ ആരംഭിച്ചത്. തുടർന്ന് ഉഷപൂജ, തത്വ കലശപൂജ, തത്വഹോമം, കുംദേശകർക്കരിപൂജ എന്നിവ നടന്നു.

ബ്രഹ്മകലശപൂജ, പരികലശപൂജ എന്നിവയ്ക്ക് ശേഷം തത്വകലശാഭിഷേകവും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പൂർത്തിയായി. വൈകുന്നേരം അധിവാസഹോമം, കലശാധിവാസം എന്നീ പ്രധാന ചടങ്ങുകളും നടക്കും.

ഏറാഞ്ചേരി ഇല്ലത്ത് ഡോ. പ്രസാദ് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. നാളെ (വ്യാഴാഴ്ച) രാവിലെ നടക്കുന്ന അഷ്ടബന്ധ കലശത്തോടെ ആഘോഷങ്ങൾ സമാപിക്കും.

സമാപന ദിനമായ നാളെ രാവിലെ ശുഭമുഹൂർത്തത്തിൽ അഷ്ടബന്ധക്രിയകൾ, ബ്രഹ്മകലശാഭിഷേകം, പ്രതിഷ്ഠാദക്ഷിണ എന്നിവ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് വിപുലമായ അന്നദാനവും ഒരുക്കിയിട്ടുണ്ട്.

ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷമുള്ള ഈ വിശേഷാൽ ചടങ്ങുകളിൽ പങ്കുചേരാൻ നിരവധി ഭക്തജനങ്ങളാണ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354775/ashtabandha-kalash-at-narikuntheru-sri-maha-ganapathi-temple)