---
title: "ജയ്സി സമ്മാനിച്ചു; അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി"
english_title: "Holiday volleyball coaching camp begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354828/holiday-volleyball-coaching-camp-begins"
published_at: "2026-04-22T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8a238f1575_nada10.jpg"
keywords: []
---

# ജയ്സി സമ്മാനിച്ചു; അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

> **Lead Summary:** **നാദാപുരം:[ ** സ്പാർട്ടൻസ് കല്ലുമ്മലിന്റെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ട് നിൽക്കുന്ന അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ് കുളങ്ങര വീട്ടിൽ പാലത്തിന് സമീപം തുടങ്ങി.

## Article Content

**നാദാപുരം:[ ** സ്പാർട്ടൻസ് കല്ലുമ്മലിന്റെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ട് നിൽക്കുന്ന അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ് കുളങ്ങര വീട്ടിൽ പാലത്തിന് സമീപം തുടങ്ങി.

ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഹമദ് പുന്നക്കൽ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമദ് കുറുവയിൽ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിഎച്ച് ഹമീദ് മാസ്റ്റർ എന്നിവർ ക്യാമ്പ് സന്ദർഷിച്ചു.

വോളീബോൾ പരിശീലനത്തിന് പ്രഗൽഭ കോച്ച് ജെ എം മുഹമ്മദ് ,മുനീർ മാസ്റ്റർ നാദാപുരം, ജംഷി വാണിമേൽ എന്നിവർക്കൊപ്പം ഇഖ്ബാൽ പി,അസ്ലം ടി കെ എന്നിവർ നേതൃത്വം നൽകി. പ്രവാസി സംരംഭകൻ അനസ് കുനിയിൽ കളിക്കാർക്കുള്ള ജയ്സി സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354828/holiday-volleyball-coaching-camp-begins)