---
title: "ജലജീവൻ പദ്ധതി നീളുന്നു; ചെക്യാട് ഗ്രാമപഞ്ചായത്തിൽ പ്രതിഷേധം ശക്തം"
english_title: "Protests are strong in Chekyad Grama Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354918/protests-are-strong-in-chekyad-grama-panchayat"
published_at: "2026-04-23T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9a0ee45136_nada1.jpg"
keywords: []
---

# ജലജീവൻ പദ്ധതി നീളുന്നു; ചെക്യാട് ഗ്രാമപഞ്ചായത്തിൽ പ്രതിഷേധം ശക്തം

> **Lead Summary:** **പാറക്കടവ്: [ **ചെക്യാട് ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി അകാരണമായി നീണ്ടുപോകുന്നതിനെതിരെ പഞ്ചായത്ത് ഭരണസമിതിയും പദ്ധതി ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

**പാറക്കടവ്: [ **ചെക്യാട് ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി അകാരണമായി നീണ്ടുപോകുന്നതിനെതിരെ പഞ്ചായത്ത് ഭരണസമിതിയും പദ്ധതി ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പദ്ധതി പൂർത്തീകരണം വൈകുന്നത് ജനങ്ങൾക്കിടയിൽ വലിയ ഉത്കണ്ഠയ്ക്ക് കാരണമാകുന്നുണ്ടെന്ന് യോഗം വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, പദ്ധതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കി പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി ജലജീവൻ പദ്ധതി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജിതേഷ്, അസിസ്റ്റന്റ് എഞ്ചിനീയർ സമീർ എന്നിവരെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.

ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത്, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഹമ്മദ് കുറുവയിൽ, സി.എച്ച്. ഹമീദ് മാസ്റ്റർ, സി.കെ. ജമീല എന്നിവരും വാർഡ് മെമ്പർമാരായ കെ.കെ. അബ്ദുല്ല, കെ.പി. കുമാരൻ, ബീജ കെ എന്നിവരും പങ്കെടുത്തു.

അസിസ്റ്റന്റ് എഞ്ചിനീയർ ഷീല, അസിസ്റ്റന്റ് സെക്രട്ടറി ബിജുമോൻ എന്നിവരും യോഗത്തിന്റെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354918/protests-are-strong-in-chekyad-grama-panchayat)