---
title: "വാണിമേലിൽ സ്നേഹാദരം; സി.കെ. കുഞ്ഞമ്മദ് മാസ്റ്റർക്ക് ഹജ്ജ് യാത്രയയപ്പ് നൽകി"
english_title: "Hajj farewell given to CK Kunjhammad Master"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354926/hajj-farewell-given-to-ck-kunjhammad-master"
published_at: "2026-04-23T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9a5e732ba0_nada2.jpg"
keywords: []
---

# വാണിമേലിൽ സ്നേഹാദരം; സി.കെ. കുഞ്ഞമ്മദ് മാസ്റ്റർക്ക് ഹജ്ജ് യാത്രയയപ്പ് നൽകി

> **Lead Summary:** **വാണിമേൽ: [ **വിശുദ്ധ ഹജ്ജ് കർമ്മത്തിന് യാത്ര തിരിക്കുന്ന പ്രമുഖ കലാസാംസ്കാരിക പ്രവർത്തകൻ സി.കെ. കുഞ്ഞമ്മദ് മാസ്റ്റർക്ക് അബ്‌ദുറഹ്മാൻ ഗുരുക്കൾ മാപ്പിള കലാപഠന കേന്ദ്രം വാണിമേലിൽ വെച്ച് ഊഷ്മളമായ യാത്രയയപ്പ് നൽകി.

## Article Content

**വാണിമേൽ: [ **വിശുദ്ധ ഹജ്ജ് കർമ്മത്തിന് യാത്ര തിരിക്കുന്ന പ്രമുഖ കലാസാംസ്കാരിക പ്രവർത്തകൻ സി.കെ. കുഞ്ഞമ്മദ് മാസ്റ്റർക്ക് അബ്‌ദുറഹ്മാൻ ഗുരുക്കൾ മാപ്പിള കലാപഠന കേന്ദ്രം വാണിമേലിൽ വെച്ച് ഊഷ്മളമായ യാത്രയയപ്പ് നൽകി.

കുന്നത്ത് മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാസാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു. മാപ്പിള കലാരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ സ്മരിച്ചുകൊണ്ടും ഹജ്ജ് യാത്രയ്ക്ക് ആശംസകൾ നേർന്നുകൊണ്ടും നടന്ന ചടങ്ങ് ശ്രദ്ധേയമായി.

ഓർഗനൈസിംഗ് സെക്രട്ടറി എം.കെ. അഷ്റഫ് സ്വാഗതം ആശംസിച്ച യോഗത്തിൽ വാർഡ് മെമ്പർ സുബൈർ തയുള്ളതിൽ, എം.എ. വാണിമേൽ, ജാഫർ വാണിമേൽ തുടങ്ങിയവർ സംസാരിച്ചു.

വി.എം. ഖാലിദ്, എം.കെ. അബൂബക്കർ, കെ.കെ. മുഹമ്മദലി, അലി കാപ്പാട്ട് കിഴക്കയിൽ, സി.കെ. അഷ്റഫ്, സുബൈർ ചുഴലിക്കര, ടി.കെ. മുഹമ്മദ് അസ്ലം, ഫാത്തിമ കണ്ടിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354926/hajj-farewell-given-to-ck-kunjhammad-master)