---
title: "സ്കൂൾ പ്രവേശനം; ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് അഡ്മിഷൻ ആരംഭിക്കുന്നു"
english_title: "Admissions for 8th class begin at Ummathur Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354955/admissions-for-8th-class-begin-at-ummathur-higher-secondary-school"
published_at: "2026-04-23T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9b512cfc46_nada4.jpg"
keywords: []
---

# സ്കൂൾ പ്രവേശനം; ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് അഡ്മിഷൻ ആരംഭിക്കുന്നു

> **Lead Summary:** **നാദാപുരം: [** ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശന നടപടികൾ ആരംഭിക്കുന്നു. 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ഏപ്രിൽ 27-നാണ് തുടങ്ങുന്നത്.

## Article Content

**നാദാപുരം: [** ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശന നടപടികൾ ആരംഭിക്കുന്നു. 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ഏപ്രിൽ 27-നാണ് തുടങ്ങുന്നത്.

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ടി.സി (TC) അല്ലെങ്കിൽ ബർത്ത് സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ് എന്നീ രേഖകൾ സഹിതം സ്കൂളിൽ എത്തേണ്ടതാണ്. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് അഡ്മിഷൻ സമയം ക്രമീകരിച്ചിരിക്കുന്നത്.

പ്രവേശനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് 9400 581 717, 7012 400 590, 9846 532 613 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354955/admissions-for-8th-class-begin-at-ummathur-higher-secondary-school)