---
title: "പരാക്രമം ലഹരി മൂത്ത്; പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി അക്രമാസക്തനായി പെരുമാറിയ നൊച്ചാട് സ്വദേശി പിടിയിൽ"
english_title: "Nochadu native arrested for causing public nuisance and behaving violently"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354990/nochadu-native-arrested-for-causing-public-nuisance-and-behaving-violently"
published_at: "2026-04-23T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9d2382feef_3.jpg"
keywords: []
---

# പരാക്രമം ലഹരി മൂത്ത്; പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി അക്രമാസക്തനായി പെരുമാറിയ നൊച്ചാട് സ്വദേശി പിടിയിൽ

> **Lead Summary:** **നാദാപുരം: [**[)] കായപ്പനച്ചിയിൽ പൊതുവഴിയിൽ ലഹരിക്കടിമപ്പെട്ട് അക്രമാസക്തനായി പെരുമാറുകയും ജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത നൊച്ചാട് സ്വദേശിയെ പോലീസ് പിടികൂടി.

## Article Content

**നാദാപുരം: [**[)] കായപ്പനച്ചിയിൽ പൊതുവഴിയിൽ ലഹരിക്കടിമപ്പെട്ട് അക്രമാസക്തനായി പെരുമാറുകയും ജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത നൊച്ചാട് സ്വദേശിയെ പോലീസ് പിടികൂടി.

നൊച്ചാട് കൊട്ടാരക്കുന്നുമ്മൽ ശശി (57) ആണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ 11.30-ഓടെ കായപ്പനച്ചി ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പൊതുറോഡിൽ വെച്ച് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത നിലയിൽ അക്രമാസക്തനായി പെരുമാറിയ ഇയാൾ, വഴിയാത്രക്കാരോടും നാട്ടുകാരോടും കലഹിക്കുകയും പൊതുജനങ്ങൾക്ക് വലിയ രീതിയിൽ ശല്യമുണ്ടാക്കുകയും ചെയ്തു.

ഇതേത്തുടർന്നാണ് സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ഇയാളെ പിടികൂടിയത്. പ്രതിയെ നിയമനടപടികൾക്കായി സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354990/nochadu-native-arrested-for-causing-public-nuisance-and-behaving-violently)