---
title: "ഒന്ന് 8 ന് വൈകിട്ട്; ശാസ്ത്ര സാഹിത്യപരിഷത്ത് നാടകയാത്ര ഇരിങ്ങണ്ണൂരിൽ"
english_title: "Sastra Sahitya Parishad Drama Tour at Iringannur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/35510/sastra-sahitya-parishad-drama-tour-at-iringannur"
published_at: "2022-04-03T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624909b6c24d8_Untitled-1.jpg"
keywords: []
---

# ഒന്ന് 8 ന് വൈകിട്ട്; ശാസ്ത്ര സാഹിത്യപരിഷത്ത് നാടകയാത്ര ഇരിങ്ങണ്ണൂരിൽ

> **Lead Summary:** **നാദാപുരം :** ഒരുമയുടെയും ശാസ്ത്രബോധത്തിന്റെയും ഗാഥയുമായി കേരള ശാസ്ത്ര സാഹിത്യപരിഷത്ത് നാടകയാത്ര പര്യടനം തുടങ്ങി. ഒന്ന് എന്ന്‌ പേരിട്ട്‌ കലാജാഥ എട്ടിന് വൈകിട്ട് നാലിന് ഇരിങ്ങണ്ണൂരിൽ കലാപരിപാടി അവതരിപ്പിക്കും.

## Article Content

**നാദാപുരം :** ഒരുമയുടെയും ശാസ്ത്രബോധത്തിന്റെയും ഗാഥയുമായി കേരള ശാസ്ത്ര സാഹിത്യപരിഷത്ത് നാടകയാത്ര പര്യടനം തുടങ്ങി. ഒന്ന് എന്ന്‌ പേരിട്ട്‌ കലാജാഥ എട്ടിന് വൈകിട്ട് നാലിന് ഇരിങ്ങണ്ണൂരിൽ കലാപരിപാടി അവതരിപ്പിക്കും.

ബുധനാഴ്‌ച മുതൽ ജില്ലയിൽ പര്യടനം നടത്തും. ഏക ലോകം ഏകാരോഗ്യം എന്നതാണ് ജാഥയുടെ കേന്ദ്ര പ്രമേയം. അന്ധവിശ്വാസങ്ങളുടെയും പാരമ്പര്യ വാദത്തിന്റെയും പ്രചാരകരായി കേന്ദ്ര സർക്കാർ മാറുമ്പോൾ ശക്തമായ സാമൂഹിക പ്രതിരോധം ഉയർത്തിയാണ്‌ നാടകയാത്ര സഞ്ചരിക്കുന്നത്‌.

ജിനോ ജോസഫാണ് നാടക രചനയും സംവിധാനവും നിർവഹിച്ചത്. എം എം സചീന്ദ്രൻ രചിച്ച ഗാനങ്ങൾക്ക് കോട്ടക്കൽ മുരളിയുടേതാണ് സംഗീതം. മിഥുൻ മലയാളമാണ് പശ്ചാത്തല സംഗീതം.

10 വരെയാണ് ജില്ലയിലെ ജാഥാ സ്വീകരണങ്ങൾ. നന്മണ്ട, ബാലുശേരി, പേരാമ്പ്ര, ഇരിങ്ങണ്ണൂർ, വടകര, മണിയൂർ, കൊയിലാണ്ടി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥാ പരിപാടി ഏപ്രിൽ 10ന് വൈകിട്ട് കോഴിക്കോട് മാനാഞ്ചിറയിൽ സമാപിക്കും. സമാപന കേന്ദ്രത്തിൽ പരിഷത്ത്‌ മുൻ പ്രസിഡന്റ്‌ ഡോ. ബി ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/35510/sastra-sahitya-parishad-drama-tour-at-iringannur)